ആരിക്കാടി അടിപ്പാതക്ക് അടുത്തു കൂടിയുള്ള സർവീസ് റോഡ് തുറന്നു കൊടുക്കാൻ ആവശ്യമായ നടപടികൾ സകരിക്കണം, ജില്ലാ കലക്ട്ടർക്ക് നിവേദനം നൽകി അഷ്റഫ് കർള

കുമ്പള: ആരിക്കാടി അടിപ്പാതക്ക് അടുത്തു കൂടിയുള്ള സർവീസ് റോഡ് തുറന്നു കൊടുക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ അഷ്റഫ് കർള ജില്ലാ കലക്ടർക്ക് നിവേദനം നൽകി. ദേശീയ പാത തലപ്പാടി-ചെങ്കള നിർമാണ പ്രവൃത്തിയുടെ ഭാഗമായി വിവിധയിടങ്ങളിൽ സർവീസ് റോഡ് യാതൊരു വിധ മുന്നറിയിപ്പും കൂടാതെ അടച്ചിടുന്നത് ദുരിതത്തിനിടയാക്കുന്നു.
ആരിക്കാടി, അടിപ്പാതക്ക് സമീപം സർവീസ് റോഡ് ഒരു വശത്ത് അടച്ചിട്ടതിനാൽ ലോക്കൽ ബസ്സുകളും, കെ.എസ്.ആർ.ടി സി ബസ്സുകളും സർവീസ് റോഡിലൂടെ മെയിൻ ജംഗ്ഷനിൽ പ്രവേശിക്കാതെയാണ്
ദേശീയ പാതയിലൂടെ കടന്നു പോകുന്നത്.
മണിക്കൂറുകളോളം പൊരിവെയിലത്തും മഴ യത്തും ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ഇത് വലിയ തോതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്കൂൾ തുറക്കുന്നതോട് കൂടി കുട്ടികൾക്ക് ഉണ്ടാവുന്ന ദുരിതവും പ്രയാസവും ഏറെയാണ്
ബസ് നിർത്തുന്നതും കാത്ത് മെയിൻ എൻട്രിയിലേക്ക് ഓടിപ്പോകേണ്ടി വരുന്നത് പ്രായമായവർക്കും സ്ത്രീകളടക്കമുള്ളവർക്കും
പ്രയാസമുണ്ടാക്കുന്നു.
ഒരിടത്തും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിച്ചിട്ടില്ല. മംഗലാപുരം ഭാഗത്തേക്ക് പോകാൻ ഹൈവേ മുറിച്ചു കടക്കേണ്ടി വരുന്നത് വളരെ അധികം അപകട സാധ്യതയും ഉണ്ടാക്കുന്നു.
ആയതിനാൽ ഈ പ്രശ്നങ്ങൾക്ക് അടിയന്തിര പ്രാധാന്യത്തോടെ പരിഹാരം കാണണമെന്നും സർവീസ് റോഡ് എത്രയും പെട്ടെന്ന് തുറന്നു നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെനന്നും അഷ്റഫ് കർള നിവേദനത്തിൽ ആവശ്യപെട്ടു.