KSDLIVENEWS

Real news for everyone

നിലമ്പൂരില്‍ ചിത്രം തെളിഞ്ഞു; 10 സ്ഥാനാര്‍ഥികള്‍, കിണര്‍ മുതല്‍ കത്രികവരെ ചിഹ്നങ്ങള്‍

SHARE THIS ON

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം അവസാനിച്ചതോടെ മത്സര ചിത്രം തെളിഞ്ഞു. പ്രധാന മുന്നണി സ്ഥാനാര്‍ഥികടക്കം 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത് അവശേഷിക്കുന്നത്. മുന്‍ എംഎല്‍എയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്യുന്ന പി.വി.അന്‍വറിന് കത്രിക ചിഹ്നമാണ് അനുവദിച്ചിട്ടുള്ളത്. അന്‍വറക്കം ആറ് സ്വതന്ത്രന്മാരുണ്ട്. അന്‍വറിന്റെ അതേ പേരുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു.

സ്വതന്ത്രരായി പത്രിക നല്‍കിയിരുന്ന അന്‍വര്‍ സാദത്ത് എ.കെ, അബ്ദുറഹിമാന്‍ കിഴക്കേതൊടി, രതീശ് പി., മുജീബ് എന്നിവരാണ് പത്രിക പിന്‍വലിച്ചത്.

പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ച ശേഷം വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അൂര്‍വ ത്രിപാഠിയുടെ നേതൃത്വത്തിലാണ് സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചത്.

മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളും അനുവദിച്ച ചിഹ്നങ്ങളും:

1. അഡ്വ. മോഹന്‍ ജോര്‍ജ് (ഭാരതീയ ജനതാ പാര്‍ട്ടി) – താമര
2. ആര്യാടന്‍ ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – കൈ
3. എം. സ്വരാജ് (സി.പി.ഐ-എം) – ചുറ്റികയും അരിവാളും നക്ഷത്രവും
4. അഡ്വ. സാദിക് നടുത്തൊടി (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) – ബലൂണ്‍
5. പി.വി അന്‍വര്‍ (സ്വതന്ത്രന്‍) – കത്രിക
6. എന്‍. ജയരാജന്‍ (സ്വതന്ത്രന്‍) – ടെലിവിഷന്‍
7. പി. രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്രന്‍) – കിണര്‍
8. വിജയന്‍ (സ്വതന്ത്രന്‍) – ബാറ്റ്
9. സതീഷ് കുമാര്‍ ജി. (സ്വതന്ത്രന്‍) – ഗ്യാസ് സിലിണ്ടര്‍
10. ഹരിനാരായണന്‍ (സ്വതന്ത്രന്‍) – ബാറ്ററി ടോര്‍ച്ച്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!