KSDLIVENEWS

Real news for everyone

ടിപിആർ 10-ൽ താഴുന്നില്ല; ഇനിയും ഇളവ് അനുവദിക്കണോ? തീരുമാനിക്കാൻ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത യോഗം

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങളുടെ തുടർച്ച അവലോകനം ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. ലോക്ഡാണ്‍ നിയന്ത്രണങ്ങളിലൂടെ ടിപിആർ അഞ്ചിൽ താഴെ എത്തിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. പക്ഷെ ടിപിആർ പത്തിൽ താഴെ എത്താത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ പുതിയ ഇളവ് അനുവദിക്കേണ്ടതുണ്ടോയെന്ന കാര്യം ഉന്നതതല യോഗം ചർച്ച ചെയ്യും. നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. രാവിലെ 10.30 നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുക. കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതിനെ സംബന്ധിച്ചും യോഗത്തിൽ ചർച്ചയുണ്ടായേക്കും. സൂപ്രീംകോടതി ഉത്തരവും പ്രതിപക്ഷത്തിൻറെ നിർദ്ദേശങ്ങളമെല്ലാം ചർച്ച ചെയ്യാനാണ് സാധ്യത. അതേ സമയം വർഷകാല പാർലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗവും ഇന്നു ചേരും. അതിവേഗ റെയിൽപാത ഉൾപ്പെടെ കേരളത്തിലെ വികസനകാര്യങ്ങള്‍ കേന്ദ്ര സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായുള്ള ചർച്ചകൾക്കാണ് യോഗം വിളിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!