കേന്ദ്രസംഘം കേരളത്തില്‍; കൊവിഡ് സ്ഥിതിഗതികളും വെല്ലുവിളികളും വിലയിരുത്തും

തിരുവനന്തപുരം: കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തി. രോഗവ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് സ്ഥിതി വിലയിരുത്താന്‍ വീണ്ടും വിദഗ്ധ സംഘമെത്തിയത്. രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് മേല്‍ തുടരുന്ന സാഹചര്യവും ടിപിആര്‍ കുറയാത്തതും കേന്ദ്ര സംഘം വിലയിരുത്തും. ഇതിനിടെ, സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ തുടര്‍ച്ച അവലോകനം ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. ടിപിആര്‍ പത്തില്‍ താഴെ എത്താത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. 10.30ന് ആണ് യോഗം. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗവും ഇന്നുചേരും.

