ആശ്വാസം; രാജ്യത്ത് 24 മണിക്കൂറിനിടെ 39,796 പേർക്ക് കോവിഡ് ; 723 മരണം വാക്സിനേഷന് 35 കോടി കടന്നു; രോഗമുക്തര്‍ 3 കോടിയിലേക്ക്;

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 39,796 പേര്‍ക്ക്. 42,352 പേര് ഇന്നലെ രോഗമുക്തി നേടി. 723 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. ഇതുവരെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചത് 3,05,85,229 പേര്‍ക്കാണ്. ഇതില്‍ 2,97,00,430 പേര് രോഗമുക്തി നേടി. നിലവില്‍ 4,82,071 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്. ഇതുവരെ 4,02,728 പേര് കോവിഡ് മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ വരെ രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ചത് 35,28,92,046 പേരാണ്