KSDLIVENEWS

Real news for everyone

കാസർഗോഡ് സി.എച്ച് സെൻ്ററിന് ദുബൈ കെ.എം സി സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ 5 ലക്ഷം രൂപ കൈമാറി

SHARE THIS ON

കാസർഗോഡ്: ആതുര ചികിത്സാ സഹായ രംഗത്ത് കേരളീയ സമൂഹത്തിന് മാതൃകയായ സി എച്ച് സെൻ്ററൻ്റെ ഭാഗമായികാസർഗോഡ് ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തനം തുടങ്ങിയ സി.എച്ച് സെൻ്ററിന് ദുബൈകാസർഗോഡ് ജില്ലാ കമ്മിറ്റി നൽകുന്ന ആദ്യ ഘട്ട സഹായമായ5 ലക്ഷം രുപ കോ വിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് കാസർഗോഡ് സിറ്റി ടവറിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് സി എച്ച് സെൻ്റർ ചെയർമാൻ ഉപ്പള അബദുൽ ലത്തീഫ്, വർക്കിംഗ് ചെയർമാൻ കരിം സിറ്റി ഗോൾഡ്, ജനറൽ കൺവീനർ മാഹിൻ കേളോട്ട് ,ട്രഷറർ അബൂബക്കർ എന്നിവർക്ക് കെ.എം സി.സി നേതാക്കൾ കൈമാറി.

ചടങ്ങിൽ ജില്ലാ മുസ്ലീം ലീഗിൻ്റെ അദ്ധ്യക്ഷൻ ടി.ഇ അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു.കെ .എം സി.സി ജില്ലാ ട്രഷറർ ഹനീഫ ടി ആർ സ്വാഗതം പറഞ്ഞു.സംസ്ഥാന മുസ്ലീം ലീഗ് ട്രഷറർ സി.ടി അഹമ്മദലി ഉൽഘാടനം ചെയ്തു.ജില്ലാ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ മുഖ്യപ്രഭാക്ഷണം നടത്തി.

ജില്ലാ മുസ്ലീം ലീഗ് ആരംഭിക്കുന്ന പൊളിറ്റിക്കൽ സ്കൂൾ ആവശ്യകതയിലേക്ക് ദുബൈ കാസർഗോഡ് കെഎംസിസി കമ്മിറ്റി നൽകുന്ന 1 ലക്ഷം രൂപ കെ എം സി സി നേതാക്കൾ ജില്ലാ മുസ്ലീം ലീഗിൻ്റെ നേതാക്കൾക്ക് ചടങ്ങിൽ കൈമാറി
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വർഗീയ ഫാസിസ്റ്റ് ശക്തികളുടെ ശക്തമായ എതിർപ്പ് അവഗണിച്ച് വിജയ കൊടി പാറിച്ച എം.എൽ മാർക്ക് ദുബൈ കാസർഗോഡ് ജില്ലാ കെ എം സി സി ക്ക് വേണ്ടി എൻ.എ നെല്ലിക്കുന്ന്ന് സംസ്ഥാന കെ എം സി സി യുടെ സീനിയർ വൈസ് പ്രസിഡണ്ട് എം സി ഹുസൈനാർ ഹാജി എടച്ചാക്കൈയും എ കെ.എം അഷറഫിന് സംസ്ഥാന വൈസ് പ്രസിഡണ്ട് എം എ മുഹമ്മദ് കുഞ്ഞിയും ഷാൾ അണിയിച്ചു
ജില്ലാ മുസ്ലിം ലീഗ് ട്രഷറർ കല്ലട്ര മാഹിൻ ഹാജി, മൂസ ബി ചെർക്കളം, വി.പി അബ്ദുൽ ഖാദർ,മുനീർ ഹാജി, സൗദി കേന്ദ്ര കെ എം സി സി സെക്രട്ടറി ഖാദർ ചെങ്കള. ,ലീഗ് നേതാക്കളായ എ എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, എ ബി ഷാഫി, കെ.എം ബഷീർ, ടി.എം ഇഖ്ബാൽ, എ പി ഉമ്മർ, അഷറഫ് എടനീർ, അസീസ് കളത്തൂർ, ആസിഫ് സഹീർ, ഷാനവാസ്, അനസ് എതിർത്തോട്, കെ എം സി സി ഭാരവാഹികളായ യൂസഫ് മുക്കൂട്, ഹാശിം വെസ്റ്റ്, സലീം ചേരങ്കൈ, റഷീദ് ആവിയിൽ, ഹാശിം മടത്തിൽ, സുഹൈൽ കോപ്പ, നിസാർ മാങ്ങാട്, അഷറഫ് ബച്ചൻ,സി.എ ബശീർ പള്ളിക്കര, മുനീർ പി ചെർക്കളം, ഹസ്സൻ പതിക്കുന്നിൽ, മുനീർ ബന്താട്, ,താത്തു തൽഹത്ത്, അബ്ദുൽ ഖാദർ അണങ്കൂർ, മുഹമ്മദ് ഖാസി എന്നിവർ ആശംസ അർപ്പിച്ചു
റഷീദ് ഹാജി കല്ലിങ്കാൽ പ്രാർത്ഥന നടത്തി അബ്ബാസ് കെ.പി കളനാട് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!