സൗദി അറേബ്യയില്‍ ആശ്വാസം; കൊവിഡ് രോഗമുക്തരുടെ എണ്ണം വീണ്ടും ഉയര്‍ന്നു

റിയാദ്: സൗദി അറേബ്യക്ക് ആശ്വാസം പകര്‍ന്ന് കൊവിഡില്‍ നിന്ന് മുക്തരാവുന്നവരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,429 പേര് സുഖം പ്രാപിച്ചു. 1,247 പേര്‍ക്കാണ് പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 24 മണിക്കൂറിനിടെ 15 മരണങ്ങള് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,94,032 ആയി. ഇവരില്‍ 4,74,368 പേര് ഇതുവരെ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,891 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.9 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: അസീര്‍ 273, കിഴക്കന്‍ പ്രവിശ്യ 234, മക്ക 220, റിയാദ് 206, ജീസാന് 110, മദീന 68, അല്‍ബാഹ 34, നജ്റാന് 34, അല്‍ഖസീം 23, ഹായില്‍ 16, തബൂക്ക് 14, വടക്കന്‍ അതിര്‍ത്തി മേഖല 8, അല്‍ജൗഫ് 8. രാജ്യത്തെ കൊവിഡ് വാക്സിന് കുത്തിവെപ്പ് 18,494,437 ഡോസ് ആയി