മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍

മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല. മുസ്ലിം ലീഗിന്റെ അടക്കമുള്ളവരുടെ ആവശ്യം സർക്കാർ തള്ളി. ഞായറാഴ്ചയാണ് നിലവില്‍ കലണ്ടറില്‍ മുഹറം രേഖപ്പെടുത്തിയിട്ടുള്ളത്.
ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം, ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നതാണ്. ഇസ്ലാമിക കലണ്ടർ ചന്ദ്രമാസപ്പിറവി പ്രകാരം കണക്കാകുന്നതിലാണ് ഈ വർഷം മുഹറം പത്ത് വരുന്നത് ജുലൈ 7 തിങ്കളാഴ്ചയാണ്. തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടിവി ഇബ്രാഹീം എം എല്‍ എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.