എക്ക കേരള (ECCA KERALA ) സംസ്ഥാന സമിതി വിപുലീകരണവും മുഖ്യമന്ത്രിക്ക് നിവേദനവും, സമർപ്പിച്ചു
എക്ക സമിതി സംസ്ഥാന പ്രസിഡന്റായി ശ്രീകുമാർ പള്ളിയത്ത്, സെക്രട്ടറിയായ് മുഹമ്മദ് ഇഖ്ബാൽ, ട്രെഷറർ ആയി നൂറുദ്ദീൻ പാറത്തിൽനെയും തെരഞ്ഞെടുത്തു. കേരളത്തിലെ മുഴുവൻ ജില്ലകളിലെയും അംഗങ്ങളെ ഭാരവാഹികളിൽ ഉൾപ്പെടുത്തി.
എക്ക കേരള(ECCA KERALA) സംസ്ഥാന സമിതി വിപുലീകരിച്ചു
കേരളത്തിലെ എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങളുടെ സംസ്ഥാന തലത്തിലുള്ള സംഘടനയായ എക്കാ കേരള സംസ്ഥാന സമിതി വിവിധ ജില്ലകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി വിപുലീകരിച്ചു.സംസ്ഥാന ന പ്രസിഡന്റായി ശ്രീകുമാർ പള്ളിയത്ത്,സെക്രട്ടറിയായി മുഹമ്മദ് ഇക്ബാൽ എന്നിവരെ തെരഞ്ഞെടുത്തു.നെൽസൻ കാലിക്കറ്റ്,അൻസൽ,രജീഷ് തേരോത്,നിഷാന്ത്,സ്റ്റാൻലി കൊടുങ്ങലൂർ തുടങ്ങിയവരാണ് മറ്റു ഭാരവാഹികൾ .ലോക്ക്ഡൗൻ കാരണം പൂട്ടിക്കിടക്കുന്ന കോച്ചിങ് സെന്ററുകളുടെ വാടക പൂർണമായും ഒഴിവാക്കിത്തരണമെന്നു മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ സംഘടന ആവശ്യപ്പെട്ടു.