KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: കാസർകോടും ആലപ്പുഴയിലുമായി രണ്ട് പേർ കൂടി മരിച്ചു

SHARE THIS ON

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ. കാസർകോട്, ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. കാസർകോട് ബേക്കൽകുന്ന് സ്വദേശി മുനവർ റഹ്മാനാണ് മരിച്ചത്. 22 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം

രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 18നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയയും ബാധിച്ചതോടെ രണ്ട് ദിവസമായി ആരോഗ്യസ്ഥിതി തീർത്തും വഷളായി. ഇന്ന് പുലർച്ചെ മരണം സംഭവിച്ചു

ആലപ്പുഴയിൽ മണ്ണാഞ്ചേരി സ്വദേശി സുരഭിദാസാണ് മരിച്ചത്. വൃക്കസംബന്ധമായ രോഗവുമുണ്ടായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!