KSDLIVENEWS

Real news for everyone

വന്ദേ ഭാരത് മിഷൻ ; ഒമാനിൽ നിന്ന് കേരളത്തിലേക്ക് എട്ട് സർവീസുകൾ കൂടി

SHARE THIS ON

മാനില്‍ നിന്ന് വന്ദേ ഭാരത് മിഷനില്‍ 25 വിമാനങ്ങള്‍ കൂടി. സെപ്തംബര്‍ 14 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലേക്ക് ഇത്തവണ എട്ട് സര്‍വീസുകളുണ്ട്.

കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും രണ്ട് സര്‍വീസുകള്‍ വീതമുണ്ട്. മുംബൈ, ലക്നൗ, തിരുച്ചിറപ്പള്ളി, ഡല്‍ഹി, ഹൈദരാബാദ്, വിജയവാഡ, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലേക്കാണ് മറ്റു സര്‍വീസുകള്‍.

സെപ്തംബര്‍ 16ന് കോഴിക്കോട്ടേക്കാണ് ആദ്യ സര്‍വീസ്. 19ന് കണ്ണൂരിലേക്കും 21ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും വിമാനങ്ങളുണ്ട്. സെപതംബര്‍ 26ന് കണ്ണൂര്‍, 27ന് തിരുവനന്തപുരം, 28ന് കോഴിക്കോട്, 29ന് കൊച്ചി എന്നിവയാണ് കേരളത്തിലേക്കുള്ള മറ്റു സര്‍വീസുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!