ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ്യു.യു എ.ഇ കമ്മിറ്റി ധനൂഷിന് 10,000 രൂപ ക്യാഷ് അവാർഡും സ്നേഹോപഹാരവും കൈമാറി…

മേൽപറമ്പ : കഷ്ടപാടുകൾക്കിടയിൽ നിന്നും വളെരെയധികം അദ്ധ്വാനിച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടി നാടിന് തന്നെ അഭിമാനമായി മാറിയ ധനൂഷിന് ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ യു.എ.ഇ. കമ്മിറ്റി സ്നേഹോപഹാരവും 10,000/= രൂപ ക്യാഷ് അവാർഡും സമ്മാനിച്ചു ! ചന്ദ്രഗിരി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ നിന്ന് എസ്.എസ് എൽ.സി.പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടിയ ഒരേ ഒരു കുട്ടിയാണ് ചന്ദ്രഗിരി ക്ലബ്ബ്മെമ്പർ അശോകൻ പി.കെ.യുടെ മരുമകൻ കൂടിയായ ധനൂഷ്…
ധനൂഷിന്റെ അച്ഛൻ മുരളീധരൻ ലോട്ടറി വില്പനക്കാരനും അമ്മ ഭാനുമതി അതേ സ്കൂളിലെ ഉച്ച കഞ്ഞി തയ്യാറാക്കുന്ന പാചകകാരിയാണ് ! ഇല്ലായ്മയിൽ നിന്നും വളരെയധികം കഷ്ടപ്പെട്ടാണ് ധനൂഷ് എന്ന മിടുക്കൻ ഈ നേട്ടം കൈവരിച്ചത്…
വളരെ ലളിതമായ ചടങ്ങിൽ വെച്ച് ചന്ദ്രഗിരി ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് കോളിയടുക്കം ഉപഹാരങ്ങൾ ധനുഷിന് കൈമാറിയ ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി ബദു റുദ്ദീൻ സി.ബി.യു.എ.ഇ. കമ്മിറ്റി അംഗങ്ങളായ ഹനീഫ ടി.ആർ., അസ്ഹർ ഫിസ, നാസർ ഡീഗോ, സംഗീത് വള്ളിയോട്, അബ്ദുൽ റഹിമാൻ ചിച്ചു, ഹംസ കുരിക്കൾ, ഹനീഫ ഒരവങ്കര ,ഡോ:മുഹമ്മദ് റിബാൻ, താജു മാക്കോട് എന്നിവർ പങ്കെടുത്തു…
ധനൂഷിൻ്റെ തുടർപഠനത്തിൽ ചന്ദ്രഗിരി ക്ലബ്ബ് യു.എ.ഇ കമ്മിറ്റി വേണ്ട സാമ്പത്തിക സഹായം നൽകാൻ യു.എ.ഇ കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡണ്ട് റാഫി മാക്കോടും സെക്രട്ടറി ഹാരിസ് കല്ലട്രയും അറിയിച്ചു…

