KSDLIVENEWS

Real news for everyone

കോവിഡ് വാക്സിൻ വികസിപ്പിച്ചതിൽ റഷ്യൻ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്

SHARE THIS ON

ന്യൂ ഡൽഹി : കൊറോണക്കെതിരായ വാക്സിന്‍ വികസിപ്പിച്ചതില്‍ റഷ്യയെ അഭിനന്ദിച്ച്‌ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്ത് കൊറോണ വ്യാപനം തടയാന്‍ ഫലപ്രദമായി സാധിച്ചുവെന്നും കൊറോണക്കെതിരെ വാക്സിന്‍ വികസിപ്പിച്ചതില്‍ ശാസ്ത്രജ്ഞര്‍ പ്രശംസ അര്‍ഹിക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

കൊറോണക്കെതിരെയുള്ള ആദ്യത്തെ വാക്സിന്‍ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്ളാദിമിര്‍ പുഡിന്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.തന്റെ മകളിലാണ് ആദ്യമായി വാക്സിന്‍ കുത്തിവച്ചതെന്നും വളരെ ഫല

പ്രദമാണെന്നും രോ​ഗപ്രതിരോധശേഷി നിലനിര്‍ത്തുന്നതായി തെളി‌ഞ്ഞതായും പുഡിന്‍ അവകാശവാദം ഉന്നയിച്ചിരുന്നു.’കൊവിഡ് മഹാമാരിയെ വിജയകരമായി കൈകാര്യം ചെയ്തതില്‍ റഷ്യന്‍ ഭരണസംവിധാനത്തെയും ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.കൊവിഡിനെതിരെയുള്ള വാക്സിന്‍ വികസിപ്പിച്ചതില്‍‌ ശാസ്ത്രജ്ഞരും ആരോ​ഗ്യപ്രവര്‍ത്തകരും പ്രശംസയര്‍ഹിക്കുന്നു.’എന്ന് ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയില്‍ പങ്കെടുത്തു കൊണ്ട് രാജ്നാഥ് സിം​ഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!