രണ്ട് ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികളുടെ മൃതദേഹം കിഷൻഗംഗ നദിയിൽ

ശ്രീനഗര്‍: രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദികളുടെ മൃതദേഹം നിയന്ത്രണ രേഖക്ക് സമീപമുള്ള കിഷന്‍ഗംഗ നദിയില്‍ നിന്നും കണ്ടെടുെത്തതായി സൈന്യം. ജമ്മു കശ്മീരിലെ ബന്ദിപ്പുര ജില്ലയിലാണ് സംഭവം.
മലന്‍ഗാം തുലൈല്‍ ഗ്രാമത്തിലെ ഗുരെസ് സെക്ടറില്‍ പാക് അധീന കശ്മീരില്‍ നിന്നും നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ നദിയില്‍ മുങ്ങി മരിച്ചതാവാമെന്ന് സുരക്ഷ സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പുല്‍വാമ ജില്ലക്കാരായ സമീര്‍ അഹമദ് ബട്ടും നിസാര്‍ അഹമദ് റാത്തേറുമാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹിസ്ബുല്‍ മുജാഹിദീെന്റ സജീവ പ്രവര്‍ത്തകരെന്ന് കരുതപ്പെടുന്ന ഇരുവരെയും 2018 മുതല്‍ കാണാനില്ലായിരുന്നു. മരിച്ചവരില്‍ നിന്നും ആധാര്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും കണ്ടെടുത്തതായി അധികൃതര്‍ പറഞ്ഞു. നാല് വാച്ചുകള്‍, 116 എ.കെ ആര്‍.ഡി.എസ്, നാല് എ.കെ മാഗസിന്‍, ഗ്രനേഡ് എന്നിവ കണ്ടെടുത്തിട്ടുണ്ട്.

