KSDLIVENEWS

Real news for everyone

ലോകകപ്പ് ഫുട്ബോള്‍ ഇംപാക്‌ട്; ഖത്തറിന്റെ ടൂറിസം മേഖലയില്‍ വന്‍ കുതിപ്പ്

SHARE THIS ON

ദോഹ: ലോകകപ്പ് ഫുട്ബാളിന് പിന്നാലെ ഖത്തറിൻെറ ടൂറിസം മേഖലയില്‍ വന്‍ കുതിപ്പുണ്ടായതായി ഖത്തര്‍ ടൂറിസം വകുപ്പ്.

ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം 157 ശതമാനമാണ് സന്ദര്‍ശകരിലെ വര്‍ധന.

ലോകകപ്പ് ഫുട്ബാളിനു ശേഷം, വിവിധ മേഖലകളിലായി രാജ്യം പിന്തുടരുന്ന ലെഗസിയുടെ തുടര്‍ച്ചയായാണ് സന്ദര്‍ശക പ്രവാഹത്തെ വിശേഷിപ്പിക്കുന്നത്. എട്ടു മാസത്തിനുള്ളിലായി 25.6 ലക്ഷം പേര്‍ ഖത്തര്‍ സന്ദര്‍ശിച്ചു. രാജ്യത്തിൻെറ ചരിത്രത്തിലെ തന്നെ സര്‍വകാല റെക്കോഡാണിത്. ഫിഫ ലോകകപ്പിന്‍റെ വിജയകരമായ ആതിഥേയത്വത്തിലൂടെ അന്താരാഷ്ട്ര സമൂഹത്തെ ഏറെ സ്വാധീനിച്ച വിനോദസഞ്ചാര കേന്ദ്രമായി ഖത്തര്‍ മാറിയെന്നത് പുതിയ നേട്ടം സാക്ഷ്യപ്പെടുത്തുന്നുവെന്ന് ഖത്തര്‍ ടൂറിസം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ലോകകപ്പിനു പിന്നാലെ ഹയാ കാര്‍ഡ് ഉടമകള്‍ക്കും വിദേശകാണികളായ ഹയാകാര്‍ഡുകാര്‍ട്ട് മൂന്നുപേരെ അധികമായും ഖത്തറില്‍ എത്തിക്കാമെന്ന വാഗ്ദാനം സഞ്ചാരികളുടെ വരവിനെ തുണച്ചു. ഇതിനു പുറമെ ഖത്തര്‍ടൂറിസം പ്രഖ്യാപിച്ച ഹയാ വിസിറ്റ് വിസ പദ്ധതിയും ഏറെ ആകര്‍ഷകമായിരുന്നു.

അയല്‍ രാജ്യമായ സൗദിയില്‍ നിന്നാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ഖത്തറിലെത്തിയത്. ഇന്ത്യക്കാരാണ് രണ്ടാം സ്ഥാനത്ത്. പ്രവാസികളായ ഇന്ത്യക്കാര്‍ തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഹയാ വഴി ഖത്തറില്‍ എത്തിച്ചത് സന്ദര്‍ശകരുടെ എണ്ണത്തെ കാര്യമായി സ്വാധീനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!