റാണിപുരത്ത് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് പിറകിലിരുന്ന പെൺകുട്ടിക്ക് ഗുരുതര പരുക്ക്; സ്കൂട്ടർ ഓടിച്ച യുവതിക്കെതിരെ കേസെടുത്തു

കാഞ്ഞങ്ങാട്: റാണിപുരത്ത് സ്കൂട്ടർ മറിഞ്ഞ് പിറകിലിരുന്ന പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ സ്കൂട്ടർ ഓടിച്ച യുവതിക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു അപകടം. നീലേശ്വരം പേരോലിലെ ബഷീറിന്റെ മകൾ ആയിഷത്ത് തംന (17)ക്കാണ് പരിക്കേറ്റത്. പെൺകുട്ടി മംഗളൂരു ആശുപത്രിയിൽ ചികിത്സയിലാണ്. റാണിപുരത്ത്നിന്ന് മടങ്ങവെ പനത്തടി ഭാഗത്തേക്കുള്ള വലിയ ഇറക്കത്തിൽ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി പ്രകാരം സ്കൂട്ടർ ഓടിച്ച കോൺവെന്റ് ജങ്ഷനിലെ സി.എച്ച്. നസീറ (34) ക്കെതിരെയാണ് കേസെടുത്തത്. റോഡിന്റെ താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്.

