കാസർകോട് ജനറൽ ആശുപത്രിയിലെ കോൺക്രീറ്റ് റോഡിന്റെ നിർമാണ അപാകത പൊതുമരാമത്ത് വിഭാഗം പരിശോധിച്ചു

കാസർകോട് : ജനറൽ ആസ്പത്രിയിലെ കോൺക്രീറ്റ് റോഡിന്റെ നിർമാണത്തിലെ അപാകവുമായി ബന്ധപ്പെട്ട് പരിശോധന നടത്തി. ഡിവൈ.എസ്.പി. വി.കെ.വിശ്വംഭരൻ നായരുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി. ക്വാളിറ്റി കൺട്രോൾ വിഭാഗത്തിലെ വിദഗ്ധസംഘമാണ് പരിശോധന നടത്തിയത്. ആസ്പത്രിയിലെ കോൺക്രീറ്റ് റോഡിന്റെ നിർമാണം അടങ്കലിൽ പറഞ്ഞ വിധമാണോ എന്നറിയാൻ റോഡിന്റെ നീളവും വീതിയും അളന്നു. തുടർന്ന് റോഡിന്റെ ഒരുഭാഗം കോർ കട്ടിങ്ങിലൂടെ എടുത്ത് പരിശോധനയ്ക്കായി കൊണ്ടുപോയി. പരിശോധനാഫലം ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിക്കുമെന്ന് വിദഗ്ധ സംഘം പറഞ്ഞു.

