KSDLIVENEWS

Real news for everyone

വിദേശികളെന്ന് പ്രഖ്യാപിച്ച്‌ മുസ്‍ലിംകളെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയ സംഭവം; അസമില്‍ പ്രതിഷേധം ശക്തം

SHARE THIS ON

ദിസ്പൂര്‍: അസമില്‍ 28 മുസ്‍ലിംകളെ വിദേശികളെന്ന് പ്രഖ്യാപിച്ച്‌ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതില്‍ പ്രതിഷേധം ശക്തം.

ഫോറിനേഴ്സ് ട്രിബ്യൂണല്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് എഐയുഡി അധ്യക്ഷൻ ബദറുദ്ദീൻ അജ്മല്‍ പറഞ്ഞു. 19 പുരുഷൻമാരെയും എട്ട് സ്ത്രീകളെയുമാണ് കഴിഞ്ഞ ദിവസം ഗോല്‍പാരയിലെ തടങ്കല്‍ കേന്ദ്രത്തിലേക്കാണ് മാറ്റിയത്.

പശ്ചിമ അസമിലെ ബാർപേട്ട ജില്ലയിലെ ബംഗാളി മുസ്‌ലിംകളെയാണ് ഫോറിനേഴ്സ് ട്രിബ്യൂണല്‍ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ചത്. ഇതോടെ 28 പേരെ പൊലീസിന്‍റെ സഹായതോടെ തടങ്കല്‍ കേന്ദ്രത്തില്‍ പാർപ്പിച്ചു. 28 പേരും ഇന്ത്യൻ പൗരന്മാരാണെന്നും മുസ്‌ലിം സമുദായത്തെ ഉപദ്രവിക്കാനും ഭയപ്പെടുത്താനുമുള്ള ശ്രമമായാണ് ഈ നീക്കത്തിനു പിന്നില്‍. വിദേശികളെന്ന് മുദ്രകുത്തിയവരുടെ രേഖകള്‍ പരിശോധിച്ച്‌ വരുകയാണ്. സംശയത്തിന്‍റെ പേരില്‍ പലർക്കും നോട്ടീസ് അയക്കുണ്ട്.രേഖകളിലെ ചെറിയ പൊരുത്തക്കേടുകളുടെ പേരില്‍ ആളുകളെ ഉപദ്രവിക്കുകയാണ് എന്നും ഉടൻ ഹൈകോടതിയെ സമീപിക്കുമെന്നും എഐയുഡിഎഫ് അധ്യക്ഷൻ ബദറുദ്ദീൻ അജ്മല്‍ പറഞ്ഞു.

3000ത്തിലധികം ആളുകളെ പാർപ്പിക്കാൻ കഴിയുന്ന കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റിയത്. ബാർപേട്ട ജില്ലയിലെ വിവിധ ഇടങ്ങളില്‍ താമസിച്ചിരുന്നവരെ എസ്. പി ഓഫീസിലേക്ക് എത്തിച്ച ശേഷം തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച വരെയും പൗരത്വം സംശയിക്കുന്നവരെയും അതിർത്തി രക്ഷാസേനയും അസം പൊലീസും ഇത്തരം ട്രിബ്യൂണലുകള്‍ക്ക് മുന്നിലാണ് ഹാജരാക്കുക. പിന്നീട് ട്രിബ്യൂണലാണ് ഇവരുടെ പൗരത്വത്തില്‍ തീരുമാനമെടുക്കുന്നത്.

അതേസമയം, അനധികൃതമായി അസമിലെത്തിയ ഹിന്ദു സിഖ് ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യൻ മതവിഭാഗങ്ങളിലുള്ളവരെ ട്രിബ്യൂണലിനു മുന്നില്‍ ഹാജരാക്കേണ്ടതെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശം നല്‍കിയിരുന്നു. 2014 ന് മുമ്ബ് എത്തിയവരെ ഹാജരാക്കേണ്ടതില്ലെന്നാണ് നിലപാട്. ഇവർക്ക് പൗരത്വം നല്‍കാൻ സിഐഎ നിയമത്തില്‍ വ്യവസ്ഥയുള്ളതിനാലാണ് ഇത്തരമൊരു നിർദേശം നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!