KSDLIVENEWS

Real news for everyone

9 കാറ്റഗറികളില്‍ ഒന്നാമത്, കേരള മോഡലിന് വമ്ബൻ നേട്ടം; പ്രശംസിച്ച്‌ കേന്ദ്ര മന്ത്രി, മികച്ച വ്യവസായ സൗഹൃദ സംസ്ഥാനം

SHARE THIS ON

ദില്ലി: 2022ലെ രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തു. ഒന്നാം റാങ്ക് കേരളത്തിനെന്ന് മന്ത്രി പി രാജീവ് ആണ് അറിയിച്ചത്.

ഒമ്ബത് കാറ്റഗറികളില്‍ ഒന്നാമത് എത്തിയാണ് കേരളം ഈ നേട്ടം പേരിലാക്കിയതെന്ന് മന്ത്രി പറഞ്ഞു. കേരളത്തെ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അഭിനന്ദിച്ചു. എല്ലാ വകുപ്പുകളുടെയും കൂട്ടായ പ്രയത്നത്തിൻ്റെ ഫലമാണ് ഇതെന്നും സംരഭക സമൂഹവും മികച്ച പിന്തുണ നല്‍കിയെന്നും രാജീവ് പറഞ്ഞു. മാധ്യമങ്ങളുടെയും സമീപനം മാറി. പരിമിതികള്‍ ഏറെയുണ്ടായിരുന്നു. ഈ നേട്ടം ലോകത്തിന് മുൻപില്‍ അവതരിപ്പിച്ച്‌ കൂടുതല്‍ സംരഭകരെ സംസ്ഥാനത്തേക്ക് ആകർഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, 1000 കോടി രൂപ വായ്പ കൊടുത്ത് വ്യവസായം വളർത്തുന്ന സ്ഥാപനമായി കെ എസ് ഐ സി ഡി സി മാറിയിരിക്കുന്നു എന്നത് അഭിനന്ദനാർഹമായ നേട്ടമാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു. ഈ സർക്കാർ 2021ല്‍ അധികാരത്തിലെത്തുമ്ബോള്‍ 627 കോടി രൂപയുടെ വായ്പ ആയിരുന്നു നിക്ഷേപങ്ങള്‍ക്ക് കൈത്താങ്ങാകുന്നതിനായി കെ എസ് ഐ ഡി സി നല്‍കിയിരുന്നതെങ്കില്‍ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഇത് 1030.68 കോടി രൂപയായി വർധിച്ചു.

അതായത് 15 വർഷം കൊണ്ട് 627 കോടി രൂപയുടെ വായ്പ നല്‍കിയ സ്ഥാപനം ഈ സർക്കാർ അധികാരത്തിലേറി മൂന്ന് വർഷം കൊണ്ട് 400 കോടി രൂപയിലധികം വായ്പ അനുവദിച്ചിരിക്കുന്നു. വായ്പ അനുവദിക്കുന്നതില്‍ 64 ശതമാനം വർധനവാണ് ഉണ്ടായത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് നാലായിരം കോടിയാക്കാനാണ് കെഎസ്‌ഐഡിസി പ്രയത്നിക്കുന്നത്. വായ്പ നല്‍കി നിക്ഷേപകർക്ക് സർക്കാരിൻ്റെ ഭാഗത്തുനിന്ന് ആത്മവിശ്വാസം നല്‍കുന്നതിനൊപ്പം തന്നെ ലോണ്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിലും വലിയ വർധനവ് ഈ കാലയളവിലുണ്ടായി. ഈ സർക്കാർ അധികാരത്തില്‍ എത്തുമ്ബോള്‍ കെഎസ്‌ഐഡിസി ലോണ്‍ നല്‍കിയ സ്ഥാപനങ്ങളുടെ എണ്ണം 104 ആയിരുന്നത് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളില്‍ 340 ആയി വർധിച്ചു, അതായത് 226 ശതമാനം വർധനവുണ്ടായെന്നും മന്ത്രി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!