തദ്ദേശ തെരഞ്ഞെടുപ്പ്: ബ്ലോക്ക്-ജില്ല പഞ്ചായത്ത് സംവരണ വാര്‍ഡുകളിലേക്കുള്ള നറുക്കെടുപ്പ് ഇന്ന്

കാസര്‍കോട്: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെയും ജില്ലാ പഞ്ചായത്ത് സംവരണ ഡിവിഷനുകളുടെയും നറുക്കെടുപ്പ് ഇന്ന് തിങ്കളാഴ്ച നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആണ് നറുക്കെടുപ്പ് നടത്തുക.ഉച്ചയ്ക്ക് രണ്ടിന് ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള സംവരണ വാര്‍ഡുകളുടെയും വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് സംവരണ ഡിവിഷനിലേക്കുമുള്ള നറുക്കെടുപ്പുമാണ് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ നേത്യത്വത്തില്‍ നടത്തുക. അതാത് ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ക്കും, പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും ഓണ്‍ലൈനായിട്ട് നറുക്കെടുപ്പ് വീക്ഷിക്കാന്‍ അതാത് ബ്ലോക്ക് പഞ്ചായത്തില്‍ സൗകര്യം ഉണ്ടായിരിക്കും.

