KSDLIVENEWS

Real news for everyone

ബംഗാളില്‍ ബിജെപി നേതാവ് മനീഷ് ശുക്ല വെടിയേറ്റ് മരിച്ചു;

SHARE THIS ON

കൊൽക്കത്ത : ബംഗാളിൽ ബിജെപി നേതാവ് മനീഷ് ശുക്ല വെടിയേറ്റ് മരിച്ചു. പോലീസ് സറ്റേഷൻ പരിസരത്ത് പ്രാദേശിക പാർട്ടി നേതാക്കളുമായി സംസാരിച്ചു നിൽക്കെയായിരുന്നു ആക്രമണം. ടീടാഗഢ് മുനിസിപ്പൽ കൗൺസിലറാണ് കൊല്ലപ്പെട്ട മനീഷ് ശുക്ല. സംഭവത്തെ തുടർന്ന് ബരാക്ക്പുർ മേഖലയിൽ 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ്സാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപി ആരോപണം.
എന്നാൽ ആരോപണം തൃണമൂൽ തള്ളി. ബിജെപിക്കുള്ളിലെ പോരാണ് കൊലയിൽ കലാശിച്ചതെന്നും തൃണമൂലിന് ഇതിൽ പങ്കില്ലെന്നും അവർ അറിയിച്ചു.
മോട്ടോർ സൈക്കിളിലെത്തിയ ഒരു സംഘമാളുകൾ ബാരക്പുർ ജില്ലാ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായ മനീഷ് ശുക്ലയുടെ നേർക്ക് വെടിയുതിർക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.തലയിലും നെഞ്ചിലും പുറകിലും വെടിയേറ്റ ഇയാളെ ആദ്യം ബാരക്പുരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊൽക്കത്തയിലും എത്തിച്ചെങ്കിലും മരിച്ചു.
ബിജെപിയുടെ ബരാക്പൂർ എംപി അർജുൻ സിങ്ങിന്റെ അടുത്ത അനുയായി ആണ് മനീഷ് ശുക്ല.
ബംഗാൾ ഗവർണ്ണർ ജഗദീപ് ധൻഖർ സംഭവത്തിൽ അപലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!