KSDLIVENEWS

Real news for everyone

ഏഴുമാസത്തിനുശേഷം ഉംറ തീർത്ഥാടനം പുനരാരംഭിച്ചു

SHARE THIS ON

റിയാദ്:കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിറുത്തിവച്ചിരുന്ന ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ചു. ഏഴുമാസത്തിനുശേഷമാണ് ഇന്നലെമുതല്‍ തീര്‍ത്ഥാടനം വീണ്ടും ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ഒരുദിവസം ആറായിരം തീര്‍ത്ഥാടകര്‍ക്കായിരിക്കും അനുമതി നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും കര്‍മ്മങ്ങള്‍ നടത്താന്‍ അനുവദിക്കുക.മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് അനുമതി ലഭിക്കുക. രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക ആപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനകം ഒരുലക്ഷത്തിലധികം പേര്‍ക്ക് അനുമതി ലഭിച്ചുകഴിഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് അധികൃതര്‍ നിശ്ചയിച്ച സമത്തായിരിക്കും ഉംറയ്ക്ക് അനുമതി ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!