KSDLIVENEWS

Real news for everyone

ശസ്ത്രക്രിയയുടെ മുറിവുണക്കി നടി ശരണ്യ ജീവിതത്തിലേക്ക്

SHARE THIS ON

നടി ശരണ്യ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. കാന്‍സര്‍ ചികിത്സയും ഏഴ് ശസ്ത്രക്രിയകളും ഏല്‍പ്പിച്ച വേദനകളും മനശക്തി കൊണ്ട് അതിജീവിച്ച്‌ പുഞ്ചിരിക്കുകയാണ് ശരണ്യ ഇപ്പോള്‍.എട്ട് വര്‍ഷത്തെ ഇടവേളയില്‍ എട്ട് ശസ്ത്രക്രിയ, ക്യാന്‍സറിനോട് പൊരുതി തളര്‍ന്നു പോയ ശരീരം, മരുന്നും ഫിസിയോതെറാപ്പിയുമായി ദീര്‍ഘകാലത്തെ ആശുപത്രി വാസം. എല്ലാം കടന്ന് ശക്തയായി തിരിച്ചു വരുമെന്ന് മനസിലുറപ്പിച്ചിരുന്ന പോലെ ശരണ്യ ചിരിക്കുന്നു ..

അസുഖമെല്ലാം മാറിയല്ലോ ഇനി എന്തൊക്കെയാണ് ഭാവി പരിപാടികള്‍ എന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ. തിരിച്ചുപിടിക്കാനൊന്നും ആഗ്രഹിക്കുന്നില്ല, ഇനിയും നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ചെയ്യും- ശരണ്യ പറയുന്നു.വര്‍ഷങ്ങള്‍ നീണ്ട ചികിത്സയില്‍ ഒരു ഘട്ടമെത്തിയപ്പോള്‍ ശരണ്യയും കുടുംബവും കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായി.അന്ന് ആ കുടുംബത്തിന് താങ്ങായി കൂടെയെത്തിയതാണ് നടി സീമ ജി നായര്‍. അന്ന് മുതല്‍ ശരണ്യയ്ക്കൊപ്പമുണ്ട് സീമ .

സമൂഹ മാധ്യമങ്ങളിലൂടെ ശരണ്യയുടെ അസുഖ വിവരം അറിഞ്ഞ നിരവധിപ്പേര്‍ സഹായവുമായി എത്തി. എല്ലാവരോടും നന്ദി പറയുന്നു ശരണ്യ. തിരിച്ച്‌ വീട്ടിലേക്ക് പോകണം. തിരുവനന്തപുരത്ത് പണിത പുതിയ വീടിനറെ പാല് കാച്ചല്‍ നടത്തണം. ശേഷം സ്ക്രീനില്‍ കാണാം എന്ന് പറഞ്ഞാണ് ശരണ്യയോട് യാത്ര പറഞ്ഞിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!