KSDLIVENEWS

Real news for everyone

പഞ്ചാബിന്റെ യുവനിരയെ തല്ലിയൊതുക്കി ചെന്നൈ സൂപ്പർ കിങ്സ് എന്ന മധ്യനിര

SHARE THIS ON

ദുബായ്: ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരാധകര്‍ കണ്ടത് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ‘വയസ്സന്‍ പട’ എന്തു ചെയ്യാന്‍ എന്ന രീതിയിലുള്ള പരിഹാസങ്ങള്‍ക്കുള്ള മറുപടിയായിരുന്നു . നാല്‍പതു വയസ്സുകാരന്‍ ഓസ്ട്രേലിയന്‍ താരം ഷെയ്ന്‍ വാട്സണും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള 37-കാരന്‍ ഫാഫ് ഡുപ്ലെസിയും കിങ്സ് ഇലവന്‍ പഞ്ചാബിന്റെ യുവനിരയെ തല്ലിയൊതുക്കി. പത്തു വിക്കറ്റിന്റെ വിജയമാഘോഷിച്ച മത്സരത്തില്‍ ചെന്നൈയുടെ ഓപ്പണിങ് കൂട്ടുകെട്ട് ഒരുപാട് റെക്കോഡുകളും പിന്നിട്ടു.

53 പന്തുകള്‍ വീതമാണ് വാട്സണും ഡുപ്ലെസിയും നേരിട്ടത്. ഇരുവരും 11 ഫോറുകള്‍ അടിച്ചു. ഇതില്‍ ഡുപ്ലെസി ഒരു സിക്സിന്റെ കൂടി സഹായത്തോടെ 87 റണ്‍സെടുത്തും വാട്സണ്‍ മൂന്നു സിക്സിന്റെ സഹായത്തോടെ 83 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഐ.പി.എല്ലില്‍ 10 വിക്കറ്റ് വിജയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ടാണ് വാട്സണ്‍-ഡുപ്ലെസി സഖ്യത്തിന്റെ 181 റണ്‍സ്. 2017-ല്‍ ഗുജറാത്ത് ലയണ്‍സിനെതിരേ കൊല്‍ക്കത്തയ്ക്കായി ഗൗതം ഗംഭീറും ക്രിസ് ലിന്നും ചേര്‍ന്ന് നേടിയ 184 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഈ റെക്കോഡില്‍ ഒന്നാമത്. ഐ.പി.എല്ലില്‍ ചെന്നൈയുടെ ഉയര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടും ഇതാണ്. 2011-ല്‍ മൈക്ക് ഹസ്സി-മുരളി വിജയ് സഖ്യം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി നേടിയ 159 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം സ്ഥാനത്തായത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!