യു.എന്നുമായി ചേര്‍ന്ന് ഉപഗ്രഹം; ബഹിരാകാശ രംഗത്ത് വീണ്ടും വിസ്മയിപ്പിക്കാന്‍ ദുബൈ

ദുബൈ: ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ വകുപ്പിന്റെ സഹകരണത്തോടെ ഉപഗ്രഹം വികസിപ്പിക്കാനൊരുങ്ങി ദുബൈ. ഇതുമായി ബന്ധപ്പെട്ട് ശൈഖ് മുഹമ്മദ് ബിൻ റാശിദ് സ്പേസ്സെന്ററിന് ദുബൈ കിരീടാവകാശി നിര്‍ദേശം നല്‍കി.
ബഹിരാകാശ രംഗത്ത് കൂടുതല്‍ ശക്തമായ ചുവടുവെപ്പുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
യു.എൻ ഏജൻസിയുമായി ചേര്‍ന്നുള്ള പുതിയ ഉപഗ്രഹ നിര്‍മാണം അധികം വൈകാതെ യാഥാര്‍ഥ്യമാകും. യു.എ.ഇ എക്സിക്യുട്ടീവ്കൗണ്‍സില്‍ ചെയര്‍മാനും ദുബൈ കിരീടവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്ബിൻ റാശിദ് ആല്‍ മക്തൂം എക്സിലൂടെയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ബഹിരാകാശ ഗവേഷണത്തിനായി ഒരുമിച്ച്‌പ്രവര്‍ത്തിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളേയും സ്ഥാപനങ്ങളേയും പിന്തുണക്കുകയാണ് ഇതിലൂടെ ലക്ഷ്യം. ദുബൈ മുൻകൈയെടുത്ത് നിര്‍മിക്കുന്ന രണ്ടാമത് ഉപഗ്രഹമായിരിക്കും പി.എച്ച്.ഐ-2. മനുഷ്യജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്ന ഏതൊരു നവീന ആശയത്തേയും പിന്തുണക്കുകയെന്നതാണ്ദുബൈയുടെ ലക്ഷ്യമെന്നും ശൈഖ് ഹംദാൻ പറഞ്ഞു.
കഴിഞ്ഞയാഴ്ച ശൈഖ് ഹംദാന്‍റെ അധ്യക്ഷതയില്‍ എം.ബി.ആര്‍.എസ്.സി യോഗം ചേര്‍ന്നിരുന്നു. യു.എ.ഇയുടെ ബഹിരാകാശദൗത്യത്തിന്‍റെ ഭാവിയിലേക്കുള്ള രൂപരേഖയും യോഗം തയ്യാറാക്കി. സംരംഭകരംഗത്ത് വലിയ മാറ്റങ്ങള്‍ക്കായിരിക്കും യു.എ.ഇ ബഹിരാകാശ ദൗത്യം സാക്ഷിയാവുക. യു.എ.ഇയുടെ ബഹിരാകാശ സഞ്ചാരികളായ മുഹമ്മദ് അല്‍ മുല്ല, നൂറഅല്‍ മത്രൂഷി എന്നിവരുമായും ശൈഖ് ഹംദാൻ ചര്‍ച്ചനടത്തി.

