യുഎഇ പ്രവാസിയാണോ? ഒമാന്‍ യാത്രയ്ക്ക് വിസ വേണ്ട, ഈ നിബന്ധന അറിയണം, 47 ദിര്‍ഹം ചെലവ്

ദുബായ്: യുഎഇ പ്രവാസികളില്‍ പലരും ഒമാന്‍ സന്ദര്‍ശിക്കാറുണ്ട്. ജോലി ആവശ്യാര്‍ഥവും ബിസിനസ് തുടങ്ങാനും കുടുംബ ആവശ്യങ്ങള്‍ക്കെല്ലാം പോകുന്നവര്‍ ഏറെയാണ്. കൂടാതെ അവധി വേളയിലെ ആഘോഷം, വിസ പുതുക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും ഒമാനില്‍ പോകുന്ന പ്രവാസികളുണ്ട്. കേരളവുമായി ബന്ധപ്പെട്ട ചരിത്ര സ്ഥലങ്ങള്‍ കൂടിയുള്ള രാജ്യമാണ് ഒമാന്‍.
യുഎഇ പ്രവാസികള്‍ക്ക് ഒമാനിലേക്ക് പോകുമ്പോള്‍ ചില ആശ്വാസങ്ങള്‍ ലഭിക്കുമെന്നാണ് പുതിയ വാര്‍ത്ത. വിസ ഓണ്‍ അറൈവല്‍ സംവിധാനം ഇവര്‍ക്കും ഉപയോഗപ്പെടുത്താം. എന്നാല്‍ എല്ലാ പ്രവാസികള്‍ക്കും കിട്ടില്ല. ഇക്കാര്യത്തില്‍ ചില നിബന്ധനകളുണ്ട്. വിസ ഓണ്‍ അറൈവല്‍ വഴി കുറഞ്ഞ ചെലവില്‍ യാത്ര സാധ്യമാകുമെന്നതാണ് പ്രത്യേകത…
ഒമാനിലെ വിമാനത്താവളം, കരാതിര്‍ത്തി എന്നിവിടങ്ങളില്‍ നിന്ന് വിസ ഓണ്‍ അറൈവല്‍ ലഭിക്കും. ആര്‍ക്കൊക്കെയാണ് ഇത്തരം വിസ അനുവദിക്കുക എന്ന് ഒമാന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദഗ്ധ ജോലി അടിസ്ഥാനമാക്കിയാണ് ഇത് തീരുമാനിക്കുക. യോഗ്യത ഇല്ലാത്തവര്‍ക്ക് ട്രാവല്‍ ഏജന്റ് വഴിയോ എംബസി വഴിയോ വിസിറ്റ് വിസ നേടി പതിവുപോലെ എത്താം.
സ്വര്‍ണം കൂടിക്കിടക്കുന്നത് ഈ 5 രാജ്യങ്ങളില്‍; എല്ലാം പുറത്തെടുത്താല്‍ എന്താകും, ഇന്ത്യ ഇല്ല
മസ്ക്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിസ ഓണ്‍ അറൈവല്‍ ലഭ്യമാക്കുന്നതിന് പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 28 ദിവസം മാത്രം ഒമാനില്‍ തങ്ങാനുള്ള അനുമതിയാണ് ഇതിലൂടെ ലഭിക്കുക. 47.76 ദിര്‍ഹമാണ് ഇതിനുള്ള ഫീസ്. അതായത്, അഞ്ച് ഒമാന്‍ റിയാല്‍. എമിറേറ്റ്സ് ഐഡി, ആറ് മാസം കാലാവധിയുള്ള പാസ്പോര്‍ട്ട് എന്നിവയും ആവശ്യമാണ്.
റോഡ് മാര്‍ഗം ഒമാനിലേക്ക് വരുന്നവരാണെങ്കില്‍ ലാര്‍ഡ് ബോര്‍ഡര്‍ ക്രോസിങില്‍ സൗകര്യമുണ്ട്. ഇവിടെ യുഎഇ എക്സിറ്റ് ഫീസ് കൂടി നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഒമാന്‍ ഇന്ത്യ എഫ്ടിഎ ഉടന്‍
ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര ചര്‍ച്ച ഏകദേശം പൂര്‍ത്തിയായി. ഇരുരാജ്യങ്ങളും വൈകാതെ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവയ്ക്കും. കരാര്‍ യാഥാര്‍ഥ്യമായാല്‍ പരസ്പരം നികുതി ഇളവ് നല്‍കിയാകും വ്യാപാരം. ഏതൊക്കെ ചരക്കുകള്‍ക്കാണ് ഇളവ് നല്‍കേണ്ടത് എന്ന കാര്യത്തിലാണ് ചര്‍ച്ചകള്‍ വൈകിയത്. യുഎഇയുമായി നേരത്തെ ഇന്ത്യ എഫ്ടിഎ ഒപ്പുവച്ചിരുന്നു.
അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാരം പ്രതിസന്ധി നേരിടുന്നുണ്ട്. കൂടുതല്‍ വിപണി കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. യുഎഇയുമായി ഒപ്പുവച്ച എഫ്ടിഎ വിജയകരമായി മുന്നോട്ട് പോകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒമാനുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായിരിക്കുന്നതും. ഖത്തറും ബഹ്റൈനും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.

