KSDLIVENEWS

Real news for everyone

ഡ്രൈവിങ്ങിനിടെ മലയാളിക്ക് മക്കയിൽ ഹൃദയാഘാതം ; സുഹൃത്ത് എത്തുന്നതിനു മുൻപ് മരണം.

SHARE THIS ON

മക്കാ വാഹനമോടിക്കുന്നതിനിടെ നെഞ്ച് വേദന തോന്നിയ വേങ്ങര സ്വദേശി , വിവരം സുഹൃത്തിനെ വിളിച്ചറിയിച്ചെങ്കിലും സുഹൃത്ത് എത്തും മുമ്പ് വാഹനത്തിൽ മരിച്ചു . മലപ്പുറം വേങ്ങര ഊരകം കല്ലേങ്ങൽപ്പടി സ്വദേശി വള്ളിക്കാടൻ അബലത്തീഫ് ( 52 ) ആണ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടായി മക്കയിൽ മരിച്ചത് . മക്കയിലെ ശാരിഅ ഹജ് റോഡിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്ത് ഷഫീഖിനെ വിവരമറിയിക്കുകയും വാഹനം നിർത്തിയിട്ട സ്ഥലം പറഞ്ഞു . കൊടുക്കുകയും ചെയ്തെങ്കിലും അദ്ദേഹം എത്തുന്നതിന് മുമ്പേ മരണം സംഭവിക്കുകയായിരുന്നു . മക്കയിൽ സെയിൽസ്മാൻ ആയി ജോലിനോക്കുന്ന അബ്ദുൽ ലത്തീഫ് തന്റെ വാഹനത്തിന് ചെറിയ കേടുപാട് ഉള്ളതിനാൽ വർക്ക് ഷോപ്പിലേക്കു പോകുന്നതിനിടെയാണ് ദാരുണ സംഭവം . പിതാവ് : മായിൻകുട്ടി , മാതാവ് : കുഞ്ഞാത്തുട്ടി , ഭാര്യ : സക്കീന വള്ളിക്കാടൻ ഊരകം , മക്കൾ : അസ്ലം ( 23 ) , ആദിൽ റുഷ്ഫീദ് ( 18 ) , അജ്മൽ ഹുസൈൻ ( 12 ) . നിയമസഹായത്തിന് കെഎംസിസി നേതാവ് മുജീബ് പൂക്കോട്ടൂർ രംഗത്തുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!