ഖത്തറിൽ 249 പേർക്ക് കൂടി കോവിഡ് ; 266 പേർക്ക് രോഗമുക്തി .

ദോഹ : ഖത്തറിൽ വിദേശങ്ങളിൽ നിന്നെത്തിയ 38 പേർക്ക് ഉൾപ്പെടെ 249 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . സുഖം പ്രാപിച്ചവരുടെ പട്ടികയിലേക്ക് 266 പേർ കൂടി . 24 മണിക്കൂറിനിടെ 12,064 പേരെ പരിശോധിച്ചതിലാണ് 249 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് . 2,707 പേരാണ് നിലവിൽ ചികിത്സയിലുള്ളത് . കോവിഡ് പരിശോധനക്ക് ഇതുവരെ വിധേയമാക്കിയത് 10,01,488 പേരെയാണ് . ഇവരിൽ 1,33,619 പേർക്കാണ് പോസിറ്റീവ് ആയത് . 1,30,680 പേർ സുഖം പ്രാപിച്ചു . ആകെ മരണം : 232 .

