KSDLIVENEWS

Real news for everyone

ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ വീട് മിസൈൽ ആക്രമണത്തിൽ തകര്‍ത്തു

SHARE THIS ON

ഗാസസിറ്റി: ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ ഗസ്സയിലെ വീട് ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തു. ഹനിയ്യ നിലവില്‍ ഗസ്സക്ക് പുറത്താണ്.

ബന്ധുക്കള്‍ ഈ സമയം വീട്ടിലുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. 2019ല്‍ ഗസ്സ വിട്ട ഹനിയ്യ തുര്‍ക്കിയ, ഖത്തര്‍ രാജ്യങ്ങളിലായാണ് കഴിയുന്നത്.

കഴിഞ്ഞ ബുധനാഴ്ച അദ്ദേഹം നടത്തിയ ടെലിവിഷൻ പ്രഭാഷണത്തില്‍ ഇസ്രായേല്‍ നിരായുധരായ സിവിലിയന്മാര്‍ക്കു നേരെ സംസ്കാരശൂന്യമായ കൂട്ടക്കുരുതി തുടരുകയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഷാത്വി അഭയാര്‍ഥി ക്യാമ്ബിനോട് ചേര്‍ന്നുള്ള വീട്ടില്‍ ശനിയാഴ്ച രാവിലെയാണ് മിസൈല്‍ പതിച്ചത്. നിലവില്‍ ഹനിയ്യയുടെ രണ്ട് മക്കളായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!