KSDLIVENEWS

Real news for everyone

ന്യൂയോർക്ക് സിറ്റി മേയറായി ഇന്ത്യൻ വംശജനായ സോഹ്റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടു

SHARE THIS ON

ന്യൂയോർക്ക്; നിലവിലെ മേയറായിരുന്ന എറിക് ആഡംസിന് പകരക്കാരനായാണ് അദ്ദേഹം അധികാരത്തിലെത്തുന്നത്.  ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിലെ ആദ്യത്തെ മുസ്ലീം മേയർ ആയിരിക്കും സോഹ്റാൻ മംദാനി.
ഒരു നൂറ്റാണ്ടിനിടയിലെ സിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയാണ് അദ്ദേഹം (34 വയസ്സ്). അദ്ദേഹം ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റാണ്.  2025 നവംബർ 4-ന് നടന്ന തിരഞ്ഞെടുപ്പിലാണ് മംദാനി വിജയിച്ചത്.

ന്യൂയോർക്ക് നഗരത്തിന്റെ മേയറായി ആദ്യമായി ഒരു ഇന്ത്യൻ-അമേരിക്കൻ എത്തുന്നു. ആദ്യമായി മുസ്ലിം വിഭാഗത്തിൽ നിന്നൊരാൾ ന്യൂയോർക്ക് നഗരത്തിന്റെ മേയറാവുന്നു. ഒരു വർഷം മുൻപ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റിന്റെ  ചട്ടക്കൂടിനുള്ളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന പേര്, ജനങ്ങൾക്ക് സുപരിചിതനല്ലാതിരുന്ന സൊഹ്റാനാണ് ഇപ്പോൾ ന്യൂയോർക്ക് മേയർ കസേരയിൽ. 

ഇന്ത്യൻ വേരുകൾ എങ്ങനെ?

1991 ഒക്ടോബർ 18ന് ഉഗാണ്ടയിലെ കംപാലയിലാണ് പ്രൊഫസർ മഹ്മുദ് മംദാനിയുടേയും പ്രശസ്ത ഇന്ത്യ-അമേരിക്കൻ ഫിലിംമേക്കറായ മിരാ നായരുടേയും മകനായി സൊഹ്റാന്റെ ജനനം. എങ്ങനെയാണ് അപ്പോൾ സൊഹ്റാന് ഇന്ത്യയുമായി വേരുകൾ വരുന്നത് എന്നല്ലേ? ഇന്ത്യൻ വംശജരാണ് സൊഹ്റാന്റെ മാതാപിതാക്കൾ. ഇന്ത്യൻ വംശജനായ സൊഹ്റാന്റെ പിതാവ് ഏറെ പ്രശസ്തനായ ഉഗാണ്ടൻ പണ്ഡിതനും എഴുത്തുകാരൻ, പൊളിറ്റിക്കൽ കമന്റേറ്ററുമാണ്.

കേപ്ടൗണിൽ നിന്ന് സൊഹ്റാന് ഏഴ് വയസ് പ്രായമുള്ളപ്പോഴാണ് ന്യൂയോർക്കിലേക്ക് ഇവരുടെ കുടുംബം ചേക്കേറുന്നത്. അമേരിക്കയിലാണ് സൊഹ്റാൻ കോളജ് വിദ്യാഭ്യാസം ഉൾപ്പെടെ പൂർത്തിയാക്കിയത്. ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ ജയം കൈപ്പിടിയിൽ ഒതുക്കിയ സൊഹ്റാന് യുവാക്കളെ ആകർഷിക്കാൻ ഏറെ കഴിഞ്ഞു. കാരണം തകർപ്പനൊരു റാപ്പർ കൂടിയാണ് സൊഹ്റാൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!