KSDLIVENEWS

Real news for everyone

പ്രതികളുമായി ജയിലിലേക്ക് പോയ പോലീസ് ജീപ്പിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു: എ.എസ്.ഐ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

SHARE THIS ON


അടൂർ: പ്രതികളുമായി ജയിലേക്ക് പോയ പോലീസ് ജീപ്പിന് പിറകിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് പോലീസുകാർ ഉൾപ്പെടെ ആറു പേർക്ക് പരിക്ക്. കോയിപ്രം സ്റ്റേഷനിലെ എഎസ്ഐ ഷിബു എസ്. രാജൻ, സിപിഒമാരായ കെ.ഐ.മുഹമ്മദ് റഷാദ്, എസ്.സുജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. പോലീസ് ജീപ്പിൽ ഉണ്ടായിരുന്ന അടിപിടി കേസിലെ പ്രതികളായ വെണ്ണിക്കുളം സ്വദേശികളായ ജോൺ ജോൺ(49), സിജു എബ്രഹാം (39) എന്നിവർക്കും ബസിൽ യാത്ര ചെയ്ത കായംകുളം സ്വദേശിയായ ഷീജ(52) എന്ന സ്ത്രീക്കും പരിക്കേറ്റു.

തിങ്കളാഴ്ച രാത്രി എട്ടിന് അടൂർ സെൻട്രൽ ടോളിനു സമീപം അർബൻ ബാങ്കിനു സമീപത്താണ് അപകടമുണ്ടായത്. പുനലൂരിൽ നിന്നും കായംകുളത്തേക്ക് പോയ ഓർഡിനറി ബസാണ് അപകടമുണ്ടാക്കിയത്. ബ്രേക്ക് നഷ്ടപ്പെട്ടുവെന്നാണ് ബസ് ഡ്രൈവർ രാജേന്ദ്രൻ പറയുന്നത്. കായംകുളം ഡിപ്പോയിലെ ബസായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!