വെള്ളപ്പൊക്കത്തിൽ മുങ്ങിയ വീട് നിന്ന നിപ്പിൽ ഉയർന്നു ; നടുക്കം മാറാതെ കുലുക്കല്ലൂർ ഗ്രാമവാസികൾ , പ്രളയ ഭീഷണിയിൽ നിന്നും കരകയറാൻ ആയിരുന്നു ഇത്തരമൊരു ശ്രമം

നിന്ന നില്പ്പില് വീടുയരുന്ന കൗതുക വാര്‍ത്ത കേട്ടിട്ടുണ്ട് ആദ്യമായി കണ്ടതിന്റെ സന്തോഷത്തിലാണ് കുലുക്കല്ലൂര്‍ ഗ്രാമവാസികള്‍. കൊപ്പം ഇടുതറ മക്കര പുത്തന്‍ വീട്ടില്‍ നാരായണന്റെ വീടായിരുന്നു നിന്ന നില്പില് ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും നാരായണന്റെ വീട് വെള്ളത്തിനടില്‍ ആയി. ഇതില്‍ നിന്നും രക്ഷനേടാന്‍ വിവിധ വഴികള്‍ ഇവര്‍ കണ്ടെത്തിയെങ്കിലും പരിഹാരമൊന്നും ലഭിച്ചില്ല. തുടര്‍ന്നായിരുന്നു ഹരിയാനയിലെ ‘ആശീര്‍വാദ്’ ഹൗസ് ലിഫ്റ്റിങ് കമ്ബനിയെക്കുറിച്ചു വിവരം ലഭിച്ചത്.
സമീപത്തുള്ള തോട് കരകവിഞ്ഞൊഴുകിയും പ്രളയ സമയത്ത് നാരായണന്റെ വീട് മൂന്ന് ദിവസത്തോളം വെള്ളത്തിനടിയിലായി. ഇപ്പോള്‍ ആശീര്‍വാദ് കമ്ബനി അധികൃതര്‍ വീടിന്റെ അവസ്ഥ വിലയിരുത്തി കരാര്‍ ഏറ്റെടുക്കുകയും ചുമരിനും ജനാലകള്‍ക്കും കോണിപ്പടിക്കും അടക്കം ഒരു കേടും സംഭവിക്കാതെയാണ് 1500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള, 18 വര്‍ഷം പഴക്കമുള്ള വീട് ഉയര്‍ത്തുകയും ചെയ്തത്.
ജനുവരി മാസം 18 മുതല്‍ വീടിന്റെ പണി ആരംഭിക്കുകയായിരുന്നു. ഇതിനായി നൂറ്റി അന്‍പതിലേറെ ജാക്കികള്‍ ഉപയോഗിക്കുകയായിരുന്നു. തുടര്‍ന്ന്, വീടിന്റെ നാലു ഭാഗവും ജാക്കികള്‍ സ്ഥാപിച്ച് ചുമര് തറയില്‍നിന്ന് ഉയര്‍ത്തി ഇപ്പോള്‍ തറപണിയുടെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ഈകൗതുക കാഴ്ചയുടെ മുഴുവന്‍ ചിലവിന് മൂന്നര ലക്ഷം രൂപയാണ് ആവശ്യമായി വന്നത്.

