KSDLIVENEWS

Real news for everyone

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രക്ക് കുമ്പളയില്‍ നിന്ന് ഇന്ന് തുടക്കമാകും

SHARE THIS ON

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്കം. പുതുയുഗയാത്ര എന്ന് പേരിലുള്ള പ്രചാരണ പരിപാടി കാസര്‍കോട് കുമ്പളയില്‍ നിന്ന് ആരംഭിച്ച് തിരുവനന്തപുരത്താണ് സമാപിക്കുക. ഇന്ന് വൈകിട്ട് നാലിന് കുമ്പള ടൗണില്‍ നടക്കുന്ന ചടങ്ങില്‍ കെ സി വേണുഗോപാല്‍ എം പി പുതുയുഗ യാത്ര ഉദ്ഘാടനം ചെയ്യും. ഒരു മാസം നീണ്ടുനില്‍ക്കുന്ന യാത്ര   തിരുവനന്തപുരം ജില്ലയില്‍ പുത്തരിക്കണ്ടം മൈതാനത്ത് മാര്‍ച്ച് ഏഴിന് യാത്ര സമാപിക്കും.

വി ഡി സതീശനോടൊപ്പം യു ഡി എഫ് ഘടകകക്ഷികളുടെ പ്രമുഖ സംസ്ഥാന നേതാക്കളും യാത്രയില്‍ പങ്കാളികളാകും. സംസ്ഥാനത്തെ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രീതിയാണ് ഇത്തവണ പുതുയുഗയാത്ര സ്വീകരിച്ചിരിക്കുന്നത്. ഓരോ മേഖലയിലെയും വികസന കാഴ്ചപ്പാടുകള്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്യുന്ന പ്രത്യേക കൂടിക്കാഴ്ചകളും പര്യടനത്തിന്റെ ഭാഗമായി നടക്കും

സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടാനും നേതൃത്വം പദ്ധതിയിടുന്നു. യു ഡി എഫ് മുന്നോട്ട് വയ്ക്കുന്ന ബദല്‍ രാഷ്ട്രീയം ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യവും യാത്രക്കുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!