KSDLIVENEWS

Real news for everyone

വിമാനത്താവളങ്ങളിൽ ഇനി ബാഗേജ് നഷ്ടപ്പെടില്ല, തത്സമയം ട്രാക്ക് ചെയ്യാം, സൗകര്യമൊരുക്കി ഗൂഗിൾ

SHARE THIS ON

വിമാനത്താവളങ്ങളിൽ ബാഗേജ് നഷ്ടപ്പെടുന്നത് അസാധാരണമായ സംഭവമല്ല. അതുകാരണം ചിലപ്പോൾ ആ യാത്രതന്നെ കുഴപ്പത്തിലായേക്കാം. ഈ പ്രശ്നം പരിഹരിക്കാനായി, ഫൈൻഡ് ഹബ്ബ് എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ഈ സംവിധാനം വഴി ബാഗേജിന്റെ ലൈവ് ലൊക്കേഷൻ എയർലൈനുമായി പങ്കുവെക്കാൻ സാധിക്കും. ഇതുവഴി ബാഗേജുകൾ ശരിയായ സ്ഥലത്ത് തിരഞ്ഞു കണ്ടുപിടിക്കാം. തുർക്കിഷ് എയർലൈൻസ് ഈ സംവിധാനം ബാഗേജ് ട്രാക്കിങ് നടപടികളുടെ ഭാഗമായി ഉപയോഗിച്ചുതുടങ്ങിയെന്നാണ് റിപ്പോർട്ട്.

ബാഗേജുകൾ കാണാതായെന്ന് യാത്രക്കാരിൽനിന്ന് പരാതി ഉയരുമ്പോൾ അത് കൃത്യമായി തിരഞ്ഞുകണ്ടുപിടിക്കുക എയർലൈൻ ജീവനക്കാരെ സംബന്ധിച്ച് സമയമെടുക്കുന്ന പ്രക്രിയയാണ്. ഈ പ്രശ്നത്തിനാണ് പുതിയ സംവിധാനം പരിഹാരം കാണുന്നത്.

ഈ സംവിധാനം ഉപയോഗിക്കാൻ ഫൈൻഡ് ഹബ്ബിനോട് ബന്ധിപ്പിക്കാനാവുന്ന ട്രാക്കിങ് ഉപകരണം ബാഗേജുമായി ബന്ധിപ്പിച്ചിരിക്കണം. നിങ്ങൾ വന്ന വിമാനയാത്രികരുടെയെല്ലാം ബാഗേജുകൾ വന്നിട്ടും നിങ്ങളുടെ ബാഗ് കിട്ടില്ലെങ്കിൽ, നിങ്ങൾക്ക് ഫൈൻഡ് ഹബ്ബ് ഉപയോഗിച്ച് ബാഗേജ് ട്രാക്ക് ചെയ്യാനും അത് എയർലൈൻ ജീവനക്കാരുമായി പങ്കുവെക്കാനും സാധിക്കും.

ഇതിനായി എയർലൈൻ കമ്പനികൾ അവരുടെ ആപ്പുകളിലോ വെബ്സൈറ്റിലോ പ്രത്യേകം ബാഗേജ് ക്ലെയിം ഫോം ഒരുക്കിയിട്ടുണ്ടാവും. ഫൈൻഡ് ഹബ്ബിൽനിന്ന് ലഭിക്കുന്ന ട്രാക്കിങ് ലിങ്ക് ഈ ഫോമിൽ നൽകണം. ഇത് ലഭിക്കുന്നതോടെ ജീവനക്കാർക്ക് നിങ്ങളുടെ ബാഗേജ് തിരഞ്ഞുകണ്ടുപിടിക്കാം.

ബാഗേജ് ലൊക്കേഷൻ പങ്കുവെക്കുന്നത് എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കാൻ ഉപഭോക്താവിന് സാധിക്കും. അല്ലെങ്കിൽ നിങ്ങൾ അയക്കുന്ന ലിങ്ക് ഏഴ് ദിവസത്തിനുശേഷം പ്രവർത്തനരഹിതമാവും. മാത്രവുമല്ല, ബാഗേജ് തൊട്ടടുത്തുണ്ടെന്ന് നിങ്ങളുടെ ഫോൺ തിരിച്ചറിഞ്ഞാലും ഈ ലിങ്ക് പ്രവർത്തനരഹിതമാവും. ഈ ആപ്പ് വഴി പങ്കുവെക്കുന്ന വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്തതാണ്.

തുർക്കിഷ് എയർലൈൻസ്, എയർ ഇന്ത്യ, എജെറ്റ്, ചൈന എയർലൈൻസ്, ലുഫ്താൻസ ഗ്രൂപ്പ് എയർലൈനുകൾ (ലുഫ്താൻസ, ഓസ്ട്രിയൻ എയർലൈനുകൾ, ബ്രസൽസ് എയർലൈനുകൾ, സ്വിസ്), സൗദിയ, സ്കാൻഡിനേവിയൻ എയർലൈനുകൾ ഉൾപ്പെടെ നിലവിൽ ഗൂഗിളുമായി പങ്കാളിത്തത്തിലേർപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!