KSDLIVENEWS

Real news for everyone

ഒറ്റക്കൈയ്യുള്ള റൈഡര്‍ക്ക് റെയ്‌സിങ് ട്രാക്കില്‍ ദാരുണാന്ത്യം

SHARE THIS ON

കഴിഞ്ഞ ഞായറാഴ്ച നടന്ന ബൈക്ക് റെയ്‌സിംഗ് മത്സരത്തിനിടെ ട്രാക്കില്‍ വീണ ഒറ്റക്കൈയുള്ള റൈഡര്‍ അപകടത്തില്‍പ്പെട്ട് ദാരുണമായി മരണപ്പെട്ടു. പുറകെ വന്ന മറ്റു രണ്ട് മത്സരാര്‍ത്ഥികളുടെ ബൈക്ക്, റൈഡറുടെ ശരീരത്തില്‍ കയറിയിറങ്ങിയതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. അര്‍ജന്റീനയിലെ സാന്‍ ജുവാന്‍ പ്രവിശ്യയില്‍ നിന്നുമുള്ള കായികതാരമായ ആല്‍ബര്‍ട്ടോ ‘വെയ്’ സപാറ്റ എന്ന 23 കാരനാണ് മരണപ്പെട്ടത്.

നാലര മാസം മുമ്ബുണ്ടായ കാറപകടത്തിലാണ് സപാറ്റയുടെ തൊളെല്ലൊടിയുകയും ഇടത്തെ കൈ നഷ്ടമാവുകയും ചെയ്തത്. ഇനി സപാറ്റയ്ക്ക് സ്വന്തം ആഗ്രഹമനുസരിച്ച്‌ റേസിങ്ങില്‍ പങ്കെടുക്കാനാവില്ലെന്ന് വിധിയെഴുതിയ വൈദ്യസംഘത്തിനെ വെല്ലുവിളിച്ചുകൊണ്ടാണ് മാര്‍ച്ച്‌ 4 ന് ചബട്ട് എന്ന സ്ഥലത്തു വച്ച്‌ നടന്ന റേസിങ്ങില്‍ വിജയം കൈവരിച്ചത്.

റേസിങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ജനക്കൂട്ടം ഒന്നാകെ എഴുന്നേറ്റു നിന്നുകൊണ്ടാണ് സപാറ്റയെ വരവേറ്റത്. ഒരു മികച്ച കായികതാരമെന്ന നിലയിലും ഒരു വലിയ പോരാളിയെന്ന നിലയിലും സാന്‍ ജുവാനില്‍ ഞങ്ങള്‍ നിങ്ങളെ ഓര്‍ക്കുമെന്ന് പറഞ്ഞാണ് ഗവര്‍ണ്ണര്‍ അനുശോചനം രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!