KSDLIVENEWS

Real news for everyone

കോവിഡ്: ആശങ്കയേറുന്നു, ഒറ്റദിവസം 4.12 ലക്ഷം പുതിയ രോഗികള്‍, മരണം നാലായിരത്തിനടുത്ത്

SHARE THIS ON

ന്യൂഡൽഹി: ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത് രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,12,262 കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 3,980 മരണവും ഇന്ത്യയിലുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനു മുൻപ് ഇന്ത്യയിൽ കോവിഡ് കേസുകൾ നാലു ലക്ഷം കടന്നത് ഏപ്രിൽ 30ന് ആയിരുന്നു. അന്ന് 4.08 ലക്ഷം പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,113 പേർ രോഗമുക്തരായി. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം വ്യാഴാഴ്ചയോടെ 2,10,77,410 ആയി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,72,80,844 ആണ്. കോവിഡ് ബാധിച്ച് ഇതുവരെ 23,01,68 പേർ രാജ്യത്ത് മരിച്ചതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രോഗബാധയുടെ കാര്യത്തിൽ കർണാടകത്തിലും കേരളത്തിലും കേസുകൾ കുത്തനേ കൂടുകയാണ്. കർണാടകത്തിൽ അമ്പതിനായിരവും കേരളത്തിൽ 41,953 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗബാധയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് മഹാരാഷ്ട്ര തന്നെയാണ്. 57,000 രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!