KSDLIVENEWS

Real news for everyone

കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ ഒരുങ്ങി കാനഡ

SHARE THIS ON








ഒട്ടാവ: കോവിഡ് പ്രതിരോധ വാക്സിൻ കുട്ടികൾക്ക് നൽകാൻ ഒരുങ്ങി കാനഡ. 12 നും 15നും ഇടയിൽ പ്രായമുള്ളവർക്ക് ഫൈസർ വാക്സിൻ നൽകുന്നതിനുള്ള അനുമതിയാണ് രാജ്യം നൽകിയിരിക്കുന്നത്.
16 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്കായി വാക്സിൻ നൽകാൻ കാനഡ നേരത്തെ അംഗീകാരം നൽകിയിരുന്നു.
ഫൈസർ വാക്സിൻ ചെറുപ്പക്കാരിൽ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കനേഡിയൻ ഫെഡറൽ ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് സുപ്രിയ ശർമ്മ പറഞ്ഞു. ഇത്തരമൊരു അനുമതി നൽകിയ ആദ്യത്തെ രാജ്യമാണ് കാനഡയെന്ന് സുപ്രിയ ശർമയും ആരോഗ്യ മന്ത്രാലയ വക്താവും പറഞ്ഞു.
എന്നാൽ ഏപ്രിൽ മാസത്തിൽ തന്നെ ഈ പ്രായപരിധിയിലുള്ളവർക്ക് വാക്സിൻ ഉപയോഗിക്കാൻ അൾജീരിയ അനുമതി നൽകിയതായി ഫൈസറിന്റെ കനേഡിയൻ പ്രതിനിധികൾ വ്യക്തമാക്കി. എന്നാൽ കനേഡിയൻ ആരോഗ്യ മന്ത്രാലയം ഇതിനോട് പ്രതികരിച്ചിട്ടില്ല
അമേരിക്കയും സമാനമായ രീതിയിൽ അനുമതി നൽകിയേക്കുമെന്നാണ് വിവരം. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അധികം വൈകാതെ വാക്സിൻ കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!