KSDLIVENEWS

Real news for everyone

രാജ്യത്ത് പുതുതായി 3,545 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

SHARE THIS ON

ഡല്‍ഹി: രാജ്യത്ത് പുതുതായി 3,545 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.70 ശതമാനവുമാണ്.

അതേസമയം രണ്ടാഴ്ചക്കുള്ളില്‍ ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഇരട്ടിയാകുമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. പരിശോധന കുറഞ്ഞതാണ് ഇപ്പോള്‍ കേസുകള്‍ കുറഞ്ഞ് നില്‍ക്കുന്നതിന് കാരണം. രോഗലക്ഷണമില്ലാത്തവരെയും പരിശോധനക്ക് വിധേയമാക്കണമെന്നാണ് വിദഗ്ധരുടെ ആവശ്യം.

മൂന്നാഴ്ചയായി ആയിരത്തിന് മുകളിലാണ് ഡല്‍ഹിയിലെ കോവിഡ് കേസുകള്‍. രോഗലക്ഷണമുള്ളവരെ മാത്രം പരിശോധനക്ക് വിധേയമാക്കുന്നത് കൊണ്ടാണ് കേസുകള്‍ കുറയുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലക്ഷണമില്ലാത്ത നിരവധി രോഗികള്‍ സംസ്ഥാനത്തുണ്ടാകാം. അവരില്‍ നിന്നും നിരവധി പേര്‍ക്ക് രോഗം പടരാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. കഴിഞ്ഞ തരംഗങ്ങളിലേത് പോലെ കേസുകള്‍ കുത്തനെ ഉയര്‍ന്നതിന് ശേഷം പിന്നീട് കുറവുണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഒമിക്രോണിന്‍റെ പുതിയ വകഭേദമാണ് ഡല്‍ഹിയില്‍ വ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ചെറിയ രോഗലക്ഷണം മാത്രമുള്ള ഇവ അപകടകാരികളല്ലെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപെടുന്നുണ്ട്. കോവിഡ് പോസിറ്റീവായ രോഗിയുടെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ളവരെ പരിശോധിക്കണമെന്നാണ് വിദഗ്ധര്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം. ആള്‍ക്കൂട്ടങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. നിലവിലെ കോവിഡ് വ്യാപനം നാലാംതരംഗമല്ലെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക തലത്തിലുള്ള ഉയര്‍ച്ച നാലാം തരംഗമായി കാണാനാകില്ലെന്നണ് ഐ.സി.എം.ആര്‍ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!