ഗള്‍ഫീന്ന് കണ്ണൂരേക്ക് കൂടുതല്‍ സര്‍വീസ്: പുതുക്കിയ ലിസ്റ്റ് പുറത്തുവിട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്

യാത്രക്കാർക്ക് കൂടുതല്‍ സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കണ്ണൂരിലേക്കാണ് എയർ ഇന്ത്യ കൂടുതല്‍ സർവീസ് അനുവദിച്ചിരിക്കുന്നത്.
യുഎഇയില്‍ നിന്നും സൗദിയില്‍ നിന്നും പുതിയ സർവീസ് തുടങ്ങിയിട്ടുണ്ട്. ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലായി റാസ് അല്‍ ഖൈമയില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് സർവീസുകളുണ്ടാകും.
അബുദാബിയില്‍നിന്ന് കണ്ണൂരിലേക്ക് നാല് അധിക സർവീസ് പുതുതായി എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻപ് ആഴ്ചയില്‍ ആറ് ദിവസമുണ്ടായിരുന്ന സർവീസ് പ്രതിദിനമാക്കിയതിനൊപ്പം തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രണ്ട് സർവീസുകള്‍ വീതമുണ്ടാകുമെന്നും പുതുക്കിയ ലിസ്റ്റില്‍ വ്യക്തമാക്കുന്നു . ദമാമില്‍നിന്ന് കണ്ണൂരിലേക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് സർവീസുകളാണ് ഉണ്ടാകുക. ഇതോടൊപ്പം മസ്കത്തില്‍നിന്ന് കണ്ണൂരിലേക്കുമുള്ള സർവീസും വർധിപ്പിച്ചു.
അതേസമയം, കണ്ണൂരില്‍നിന്ന് കൂടുതല്‍ സെക്ടറുകളിലേക്ക് സർവീസ് തുടങ്ങുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് കൂട്ടിച്ചേർത്തു.

