യെമന്റെ ആക്രമണം ഏറ്റു, ഇസ്രയേല്‍ വ്യോമപാത ഉപേക്ഷിച്ച് വിദേശ വിമാനക്കമ്പനികള്‍

ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് അതിശക്തമായ രീതിയില്‍ യെമന്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ ഇസ്രേയിലിന്റെ വ്യോമഗതാഗതത്തെ കാര്യമായി തന്നെ ബാധിച്ചിരിക്കുകയാണ്.
ഇസ്രയേലിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ബെന്‍ ഗുരിയോണിലായിരുന്നു യെമന്റെ ആദ്യ പ്രഹരം. എന്നാല്‍ വീണ്ടും ആക്രമമുണ്ടാകുമെന്ന യെമന്റെ ഭീഷണി കണക്കിലെടുത്ത് നിരവധി വിദേശ വിമാനക്കമ്ബനികള്‍ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇത് ഇസ്രയേലിന് ഉണ്ടാക്കാന്‍ പോകുന്ന നഷ്ടം ചെറുതൊന്നുമായിരിക്കില്ല. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന്, വിദേശത്ത് കുടുങ്ങിയ ഇസ്രയേലികളെ നാട്ടിലേക്ക് മടങ്ങാന്‍ സഹായിക്കുന്നതിനായി ഇസ്രയേലി വിമാനക്കമ്ബനികള്‍ ചില വിമാനങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും വണ്‍വേ നിരക്കുകള്‍ പരിമിതപ്പെടുത്താനും തുടങ്ങി. എന്നിരുന്നാലും, സീറ്റുകളുടെ കുറവ് മുന്‍നിര വിമാനക്കമ്ബനിയായ എല്‍ അല്‍ ഇസ്രയേല്‍ എയര്‍ലൈന്‍സിന്റെയും ചെറിയ പ്രാദേശിക വിമാനക്കമ്ബനികളുടെയും കാര്യമായി തന്നെ ബാധിച്ചു.
മെയ് 8 വരെ ന്യൂവാര്‍ക്ക് വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ്, മെയ് 11 വരെ നീട്ടി. സ്വിസ്, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, ബ്രസ്സല്‍സ് എയര്‍ലൈന്‍സ് എന്നിവ ഉള്‍പ്പെടുന്ന ലുഫ്താന്‍സ ഗ്രൂപ്പ് ഓഫ് കാരിയറുകള്‍, ഇസ്രയേലിലേക്കുള്ള എല്ലാ വിമാനങ്ങളും മെയ് 6 വരെ റദ്ദാക്കിയിരുന്നെങ്കിലും മെയ് 11 വരെ നീട്ടുന്നതായി പീന്നീട് അറിയിച്ചു.
എയര്‍ ഫ്രാന്‍സ് മെയ് 13 വരെ റദ്ദാക്കല്‍ നീട്ടിയപ്പോള്‍, ഹംഗേറിയന്‍ ലോ-കോസ്റ്റ് ഭീമനായ വിസ് എയര്‍ മെയ് 8 വരെ റദ്ദാക്കല്‍ നീട്ടുന്നതായി അറിയിച്ചു. ഇതെല്ലാം ഇസ്രയേലിന് ഗതാഗതമാര്‍ഗം ഇല്ലാതാക്കുക മാത്രമല്ല, സാമ്ബത്തികമായി കൂടെ പണി കൊടുക്കുമെന്നതില്‍ സംശയമില്ല. കൂടാതെ, ഐബീരിയ, ലോട്ട്, എയര്‍ യൂറോപ്പ, ബ്രിട്ടീഷ് എയര്‍വേയ്സ്, ഐടിഎ, റയാനെയര്‍, ഡെല്‍റ്റ എന്നിവയും, മറ്റ് നിരവധി ചെറിയ എയര്‍ലൈനുകളും നിലവില്‍ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
രണ്ട് വര്‍ഷം മുമ്ബ് ഗാസയിലേക്ക ഇസ്രയേല്‍ യുദ്ധം ആരംഭിച്ചപ്പോള്‍ റദ്ദാക്കിയ പല വിമാനക്കമ്ബനികളും അടുത്തിടെയാണ് ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചത്. മാര്‍ച്ചില്‍ യുണൈറ്റഡ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു, ഡെല്‍റ്റ ഏപ്രില്‍ 1 നും, ബ്രിട്ടീഷ് എയര്‍വേയ്സ് ഏപ്രില്‍ 5 നുമാണ് ഇസ്രയേല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്. ആക്രമണത്തിന് ശേഷം പലയിടങ്ങളിലായി കുടുങ്ങി കിടക്കുന്ന ഇസ്രയേലികളെ രാജ്യത്തെത്തിക്കാന്‍ ഇസ്രയേല്‍ നിരവധി സ്ഥലങ്ങളില്‍ നിന്നുള്ള മുന്‍നിര വിമാനക്കമ്ബനികളുടെ വണ്‍വേ ടിക്കറ്റ് നിരക്കില്‍ പുതിയ നയമാറ്റവും അവതരിപ്പിച്ചിട്ടുണ്ട്. റോമില്‍ നിന്നുള്ള വണ്‍വേ ടിക്കറ്റുകള്‍ക്ക് പരമാവധി 333 ഡോളര്‍ വരെയും, ബാഴ്സലോണയില്‍ നിന്ന് 349 ഡോളര്‍ വരെയും, പാരീസില്‍ നിന്ന് 392 ഡോളര്‍ വരെയും, ലണ്ടന്‍ ലൂട്ടണ്‍ വിമാനത്താവളത്തില്‍ നിന്ന് 424 ഡോളര്‍ വരെയും, തെസ്സലോനിക്കിയില്‍ നിന്ന് 289 ഡോളര്‍ വരെയും, ന്യൂയോര്‍ക്കില്‍ നിന്ന് 799 ഡോളര്‍ വരെയുമാണ് വില.
വിദേശ വിമാനക്കമ്ബനികളുടെ ഇടവേള വീണ്ടും പ്രാദേശിക വിമാനക്കമ്ബനികളായ ആര്‍ക്കിയ, ഇസ്രയേര്‍, എല്‍ ആല്‍ എന്നിവയെ പെട്ടന്നെ തന്നെ സാമ്ബത്തികമായി ബാധിച്ചിട്ടുണ്ട്. എല്‍ ആലിന്റെ ഓഹരികള്‍ ഏകദേശം ഏഴ് ശതമാനം ഇതിനോടകം തന്നെ ഇടിഞ്ഞു. അതേസമയം, ഇസ്രയേലിനുമേല്‍ ‘സമഗ്രമായ വ്യോമ ഉപരോധം’ ഏര്‍പ്പെടുത്താനുള്ള യെമന്റെ തീരുമാനത്തെക്കുറിച്ച് യെമനിലെ ഹ്യൂമാനിറ്റേറിയന്‍ ഓപ്പറേഷന്‍സ് കോര്‍ഡിനേഷന്‍ സെന്റര്‍ (HOCC) ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനെയും (ICAO) ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനെയും (IATA) ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി വ്യോമയാന മുന്നറിയിപ്പുകളും ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനുകളും പുറപ്പെടുവിക്കുക, വിമാന സംരക്ഷണത്തിന് ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട രാജ്യങ്ങളുമായി ഏകോപിപ്പിക്കുക എന്നിവയുള്‍പ്പെടെ വ്യോമ ഗതാഗത സുരക്ഷ നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ ഇസ്രയേല്‍ എടുത്ത് കഴിഞ്ഞു.
അതിനിടയില്‍, ഗാസയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെയും യുദ്ധക്കുറ്റങ്ങളെയും കുറിച്ചുള്ള യുഎന്‍ അന്വേഷണങ്ങളെ പിന്തുണയ്ക്കുന്നതിനായി സ്‌പെയിന്‍ 500,000 ഡോളറില്‍ കൂടുതല്‍ സംഭാവന ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരെസ് പ്രഖ്യാപിച്ചതായി അനഡോലു റിപ്പോര്‍ട്ട് ചെയ്യ്തു. അന്താരാഷ്ട്ര നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ഉത്തരവാദിത്തം ഉറപ്പാക്കുക എന്ന ആഗ്രഹത്തോടെയും ഗാസയില്‍ നടന്നിരിക്കാവുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും യുദ്ധക്കുറ്റങ്ങളെയും കുറിച്ചുള്ള അന്വേഷണ ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിനെ ഞങ്ങള്‍ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിക്കുന്നതായി അല്‍ബാരസ് സ്‌പെയിനിന്റെ വിദേശകാര്യ സമിതിയോട് പറഞ്ഞു. ഇസ്രയേലി സഹായ ഉപരോധത്തിനിടയില്‍ ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധിയെ പൂര്‍ണ്ണമായും അസ്വീകാര്യമാണെന്നും, ഇതിന് ഇസ്രയേല്‍ മാത്രമണ് കാരണക്കാരനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിരപരാധികളായ പലസ്തീനികളുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ഭക്ഷണം എത്തിക്കേണ്ടത് അത്യാവശ്യമാണെന്നും, ഗാസയിലെ സാധാരണ ജനങ്ങള്‍ സമാധാനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം എടുത്ത് പറഞ്ഞു. അതിനിടയില്‍, ഗാസ മുനമ്ബില്‍ പലസ്തീനികള്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന തുടര്‍ച്ചയായ വംശഹത്യയില്‍ പങ്കാളികളായ നാല് പ്രധാന ആയുധ, നിരീക്ഷണ കമ്ബനികളില്‍ നിന്ന് ഓഹരികള്‍ പിന്‍വലിക്കാന്‍ സാന്‍ ഫ്രാന്‍സിസ്‌കോ സര്‍വകലാശാല (യുഎസ്‌എഫ്) തീരുമാനിച്ചു.
ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ തീരുമാനത്തോടെ കാലിഫോര്‍ണിയയിലെ സര്‍വകലാശാല പാലന്തിര്‍, എല്‍ 3 ഹാരിസ്, ജിഇ എയ്റോസ്പേസ്, ആര്‍ടിഎക്സ് എന്നിവയിലെ തങ്ങളുടെ സ്റ്റോക്ക് ഹോള്‍ഡിംഗുകള്‍ വില്‍ക്കുമെന്ന് യുഎസ്‌എഫ് വക്താവ് കെല്ലി സാംസണ്‍ പറഞ്ഞു. ഇസ്രയേല്‍ ഭരണകൂടവുമായി അധിനിവേശ പ്രദേശങ്ങളില്‍ വ്യാപാരം നടത്തുന്ന നിരവധി സ്ഥാപനങ്ങളില്‍ പെട്ടവയാണ് ഈ നാല് കമ്ബനികള്‍.

