ആശങ്കയ്ക്കിടെ രോഗികളിൽ വർദ്ധനവ്; രാജ്യത്ത് 24 മണിക്കൂറിനിടെ 44,643 പേർക്ക് കോവിഡ്; 464 മരണം

ന്യൂഡല്‍ഹി: മൂന്നാം തരംഗം ഈ മാസം സംഭവിക്കുമെന്ന ആശങ്കകള്‍ക്കിടെ, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഇന്നലെ 44,643 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 464 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ 41,096 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,10,15,844 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ 4,14,159 പേരാണ് ചികിത്സയില്‍ കഴിയുന്നത്. വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 50 കോടിയിലേക്ക് അടുക്കുകയാണ്. ഇതുവരെ 49,53,27,595 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു

