KSDLIVENEWS

Real news for everyone

സത്യധാര കാസർകോഡ് ജില്ലാ തല ക്യാമ്പെയിൻ തുടക്കമായി

SHARE THIS ON

കാസർകോട്: എസ്.കെഎസ്.എസ്.എഫ്ന്റെ മുഖപത്രമായ സത്യധാരയുടെ ജില്ലാ തല പ്രചരണ ക്യാമ്പയ്ൻ ബെദിരയിൽ തുടക്കമായി.

കാസർകോട് ജില്ലാ ചെയർമാൻ സിനാൻ അൽ അസ്ഹരിയുടെ അധ്യക്ഷതയിൽ സത്യധാര ക്യാമ്പയ്ൻ കാസർകോഡ് ജില്ലാ തല ഉദ്ഘാടനം യുവവ്യവസായി ഫൈസൽ സറുണി പച്ചക്കാടിനെ ആദ്യവരിക്കാരനായി ചേർത്ത് എസ്.കെ.എസ്.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര നിർവഹിച്ചു.

എസ്.കെഎസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സമസ്ത എംപ്ലോയീസ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി സിറാജുദ്ദീൻ ഖാസിലൈൻ, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബേദിര, കാസർകോട് മേഖല പ്രസിഡന്റ് ലത്തീഫ് അസ്നവി കൊല്ലമ്പാടി, മേഖല ജനറൽ സെക്രട്ടറി സുഹൈൽ ഫൈസി കമ്പാർ, കാസിം ചാല, സലാം അസ്നവി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!