KSDLIVENEWS

Real news for everyone

തിരയടിച്ച് പൊട്ടിയ വള്ളത്തില്‍ വെള്ളം കയറി; കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

SHARE THIS ON

വിഴിഞ്ഞം: മീൻപിടിത്തത്തിനിടെ തിരയടിച്ച് പൊട്ടിയ വള്ളത്തിൽ വെള്ളംകയറി കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. വള്ളത്തിന്റെ ഉടമ ഹൃദയദാസൻ, ആന്റണി (49), ലാലു (24), സേവ്യര്‍(32),ഫയാസ് (40) എന്നിവരാണ് കടലിൽ കുടുങ്ങിയത്. ഫിഷറീസിന്റെ മറൈൻ ആംബുലൻസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. വള്ളം കടലിൽ തന്നെ ഉപേക്ഷിച്ചു.


വിഴിഞ്ഞം തീരത്തുനിന്ന്‌ ആറു നോട്ടിക്കൽ അകലെയായിരുന്നു അപകടം. തുടർന്ന്, തൊഴിലാളികൾ ഫിഷറീസിന്റെ കൺട്രോൾ റൂമിൽ വിളിച്ച് കാര്യം അറിയിച്ചു. ഫിഷറീസിന്റെ വിഴിഞ്ഞം അസി.ഡയറക്ടർ എസ്. രാജേഷിന്റെ നിർദേശത്തെ തുടർന്ന് മറൈൻ എൻഫോഴ്‌സിലെ സി.പി.ഒ. അനിൽ, ലൈഫ് ഗാര്‍ഡുമാരായ യൂജീൻ, ബെനാൻഷ്യസ്, ശശി, സുരേഷ്, അനീഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

error: Content is protected !!