പ്രതിദിന വര്‍ധനയിൽ രാജ്യത്ത് കോവിഡ് ബാധിതർ 90,000 കടന്നു ; 1065 മരണവും ;
മൊത്തം കോവിഡ് രോഗികളുടെ എണ്ണം 41 ലക്ഷം കടന്നു:

ശമനമില്ലാതെ കോവിഡ് കേസുകൾ അനസ്യൂതം വർദ്ധിക്കുന്നു : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. 41,13,811 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചത് 90,632 പേര്‍ക്കാണ്. ആദ്യമായാണ് രാജ്യത്ത് ഒറ്റ ദിവസം ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയാണ് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാമത്. 62, 45,112 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ബ്രസീല്‍ ആണ് രണ്ടാം സ്ഥാനത്ത്. 41,23,000 കേസുകളാണ് ഇത് വരെ റിപ്പോര്‍ട്ട് ചെയ്തത്.
1065 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു ഇത് വരെ 70626 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് സർക്കാർ കണക്ക്.
1.73 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. ഇത് വരെ 31,80,865 പേർ രാജ്യത്ത് രോഗമുക്തി നേടി. 8,62,320 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 77.23 ശതമാനമാണ് രോഗമുക്തി നിരക്ക്.
കൊവിഡ് മരണ നിരക്ക് കുറയ്ക്കാൻ അടിയന്തിര നടപടി വേണം എന്ന് മൂന്നു സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്രം അടിയന്തിര നടപടി എടുക്കുവാൻ ആവശ്യപ്പെട്ടത്. മരണ നിരക്ക് ഒരു ശതമാനത്തിൽ താഴെയാക്കാനാണ് നിർദേശം.
ഉത്തർ പ്രദേശിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്. 6,692 പേർക്ക് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ 2,59,765 ആയി. 81 പേർ കൂടി മരിച്ചതോടെ ആകെ മരണം 3,843 ആയിരിക്കുകയാണ്. 81ൽ 18 മരണവും തലസ്ഥാനമായ ലക്നൗവിലാണ്. എട്ട് ദിവസത്തിനിടെ അര ലക്ഷം പേരാണ് സംസ്ഥാനത്ത് രോഗബാധിതരായത്.
കർണാടകത്തിലും സ്ഥിതി ആശങ്കാജനകമാണ് ഇന്നലെ 9,746 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 128 മരണം കൂടി റിപ്പോർട്ട് ചെയ്തു. ബെംഗളൂരു നഗരത്തിൽ മാത്രം 3,093 പേർക്ക് രോഗം സ്ഥിരീകരിച്ചു, 34 പേർ മരിച്ചു. ഇതോടെ ആകെ രോഗികൾ 3,89,232 ആയി. ആകെ 6,298 മരണമാണ് സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചിട്ടുള്ളത്.

