KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 218 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 203 പേർക്കും. 112 പേർക്ക് രോഗ മുക്തി

SHARE THIS ON

ജില്ലയില്‍ ഇന്ന്  218 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.തുടര്‍ച്ചയായി മൂന്നാംദിനമാണിത് 200 നുമുകളില്‍ പോസറ്റീവ് കേസ്  ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.112 പേര്‍ക്ക് ജില്ലയില്‍ ഇന്ന് രോഗം ഭേദമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ എവി രാംദാസ് അറിയിച്ചു.
 *മൂന്ന് ദിവസം- ജില്ലയില്‍ 730* *പുതിയ രോഗികള്‍* 
സെപ്തംബര്‍ നാല് മുതല്‍ ആറുവരെയായി 730 പേര്‍ക്കാണ് പുതുതായി  ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. സെപ്തംബര്‍ നാലിന് 236 പേര്‍ക്കും സെപ്തംബര്‍ അഞ്ചിന് 276 പേര്‍ക്കും ഇന്ന് 218 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 
 *ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6104   പേര്‍* 
കോവിഡ് 19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  6104 പേരാണ്.ഇവരില്‍ 4990 പേര്‍ വീടുകളിലും 1114  പേര്‍ സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി  217 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.ഇന്ന് 94 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു
 *ചികിത്സയില്‍ ഉള്ളത് 1601  പേര്‍* 
കോവിഡ് ബാധിച്ച് ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത്  1601  പേരാണ്. 
  *762  സാമ്പിളുകളുടെ പരിശോധനാ ഫലം  കൂടി ലഭിക്കാനുണ്ട്* 
 ഇനി  762 സാമ്പിളുകളുടെ കൂടി പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.സെന്റിനല്‍ സര്‍വ്വേയടക്കം ഇന്ന് 1538  സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇതില്‍ 357  എണ്ണം ആര്‍ ടി പി സിആര്‍ പരിശോധനകളും  1181   എണ്ണം ആന്റിജന്‍ പരിശോധനകളും ആണ്.ഇതുവരെയായി  67175 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!