കാസർഗോഡ് ജില്ലയിൽ ഇന്ന് 367 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 531 പേർക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 367 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 531 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4949 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം:478.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19821 പേര്‍
വീടുകളില്‍ 18930 പേരും സ്ഥാപനങ്ങളില്‍ 891 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19821 പേരാണ്. പുതിയതായി 971 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4835 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3625, ആന്റിജന്‍ 1206, ട്രൂനാറ്റ് 4). 450 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 666 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 371 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 531 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
127046 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 121062 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി

