ശംസുച്ച എന്ന ആ തണൽ വൃക്ഷവും യാത്രയായി … ഹനീഫ് ബദ്രിയ ചൗക്കി ✍🏻

ചൗക്കിയെ സംന്ധിച്ചിടത്തോളം തീരാ നഷ്ട്ടം തന്നെ ആണ്
മുസ്ലിംലീഗ് എന്ന പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ചു മാർഗനിർദേശം നൽകി
പ്രോത്സാഹനം നൽകി പാർട്ടിയെ നെഞ്ചോടു ചേർത്ത് വെച്ച
കെ കെപുറം ഷംസുഹാജി
എന്ന നിസ്കളങ്കനായ വ്യക്തി ഇന്നും ജന ഹൃദയങ്ങളിൽ ജീവിക്കുന്നു.
പാർട്ടി എന്ന് പറഞ്ഞാൽ ആവേശം ആണ്
പാർട്ടി പരിപാടിയോ പാർട്ടി സമ്മേളനമോ ഉണ്ടെങ്കില് ചെറിയ കുട്ടികളെ പോലെ ആവേശം കാണിക്കുന്നത് കാണാം
എന്റെ വന്ദ്യപിതാവ് സുലൈമാൻ ഹാജി ബദ്രിയ
അവരോടൊത്തുള്ള പ്രവർത്തനം എന്റെ ചെറുപ്പകാലം ഞാൻ കണ്ട് അനുഭവിച്ചതാണ്.
പിതാവ് പ്രസിഡണ്ടും ശംസുച്ച സെക്രട്ടറി ആയും ചൗക്കി മുസ്ലിംലീഗിനെ നയിച്ച ഒരു കാലം പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ടിയുള്ള അദ്ധ്വാനം ആയിരുന്നു അവർ രണ്ടാളുടെയും …
ശംസുച്ച എന്നും ഈ വിനീതനോട് വളരെ സ്നേഹം കാണിച്ച നേതാവ് ആണ് .
അവസാനം കണ്ട് മുട്ടിയത് കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് വേളയിൽ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണുകയും സംസാരിക്കുകയും അധികസമയം അവിടെ ഇരിക്കുകയും ചെയ്തു …
എന്നും തീരുമാനം ഉറച്ചതായിരുന്നു അദ്ദേഹത്തിന്റെ.
പാർട്ടിയെ നെഞ്ചിലേറ്റിയ നേതാവ്
എന്ത് കാര്യത്തിൽ ആയാലും പാർട്ടിക്ക് വേണ്ടി ചിലവഴിക്കാൻ ഈ നേതാവ് മുമ്പിൽ തന്നെ ആയിരുന്നു
തെരെഞ്ഞെടുപ്പ് വരുമ്പോൾ പ്രവർത്തകരെ ഒന്നിച്ച് കൂട്ടിക്കൊണ്ട് എല്ലാ മേഖലയിലും പ്രവർത്തനം ഊർജമാക്കൻ എന്നും ഈ നേതാവ് മുമ്പിൽ ആയിരുന്നു
അള്ളാഹു അവരുടെ പരലോക ജീവിതം സന്തോഷത്തിൽ ആക്കട്ടെ.
കുടുംബത്തിനുള്ള ദുഃഖത്തിൽ ഞാനും പങ്ക്ചേരുന്നു എന്റെ അനുശോചനം അറിയിക്കുന്നു
അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ
ആമീൻ
പാർട്ടിക്കും സമൂഹത്തിനും സമുദായത്തിനും നാടിനും തീരാ നഷ്ട്ടം തന്നെ ഈ വിയോഗം…
അള്ളാഹു പൊറുത്തു കൊടുക്കുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ….
ഹനീഫ് ബദ്രിയ
പ്രസിഡന്റ്
മസ്കറ്റ് കെഎംസിസി
കാസറഗോഡ്
മണ്ഡലം കമ്മിറ്റി

