KSDLIVENEWS

Real news for everyone

കോവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

SHARE THIS ON

മാവേലിക്കര: കൊവിഡ് സ്ഥിരീകരിച്ചു വീട്ടില്‍ ക്വാറന്റീനില്‍ ആയിരുന്ന യുവാവ് മരിച്ചു. സിവില്‍ സ്റ്റേഷന് സമീപം ദീപ്തിയില്‍ വിദ്യാഭ്യാസ വകുപ്പ് റിട്ട. സൂപ്രണ്ട് പരേതനായ രാധാകൃഷ്ണന്‍ നായരുടെ മകന്‍ ദിനില്‍ (38) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നിന് സ്വകാര്യ ലാബിലെ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ച ദിനില്‍ മറ്റു അസ്വസ്ഥതകള്‍ ഇല്ലാതിരുന്നതിനാല്‍ വീട്ടില്‍ തന്നെ ക്വാറന്റീനിലായിരുന്നു.

ഇന്ന് വെളുപ്പിനെ ദിനിലിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതറിഞ്ഞ സുഹൃത്തുക്കള്‍ ആംബുലന്‍സിനു ശ്രമിച്ചെങ്കിലും ആംബുലന്‍സ് എത്തിയപ്പോഴേക്കും ഏറെ വൈകിയെന്നും കൃത്യമായി ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നെന്നും ദിനിലിന്റെ ബന്ധുക്കള്‍ പറയുന്നു.അതിനിടെ ദിനിലിന്റെ രോഗിയായ അമ്മയേയും കൊവിഡ് സ്ഥിരീകരിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!