KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതർ 67 ലക്ഷം കടന്നു ; രോഗമുകതർ 55.86 ലക്ഷവും ;
24 മണിക്കൂറിനിടെ 76,737 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

SHARE THIS ON

ന്യൂ ഡൽഹി ; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷമായി. മരണസംഖ്യ1.03 ലക്ഷവും പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,737 പേര്‍ രോഗമുക്തരായി. 74,442 പേര്‍ പുതുതായി രോഗികളായി. ആകെ രോഗമുക്തര്‍ 55,86,703. രോഗമുക്തിനിരക്ക് 84.34ശതമാനം.10 സംസ്ഥാന /കേന്ദ്രഭരണ പ്രദേശങ്ങളിലാണ് പുതുതായി രോഗമുക്തരായവരില്‍ 75 ശതമാനവും.

മഹാരാഷ്ട്രയില്‍ ഇന്ന് 10,244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 263 പേര്‍ രോഗം ബാധിച്ച്‌ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,53,653 ആയി ഉയര്‍ന്നു. 2,52,277 പേരാണ് നിലവില്‍ സംസ്ഥാനത്തുടനീളം ചികിത്സയിലുള്ളത്. 12,982 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 7051 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 7064 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,47,712 ആയി. ഇന്ന് 125 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതോടെ ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 9370 ആയി.

തമിഴ്‌നാട്ടില്‍ ഇന്ന് 5,395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,25,391,ആയി. ഇന്ന് 62 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചപ്പോള്‍ 5,572 പേര്‍ രോഗമുക്തരായി. 45,881 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 5,69,664 പേര്‍ ഇതുവരെ രോഗമുക്തി നേടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!