കോവിഡ് ; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു

കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാല് ദിവസത്തിന് ശേഷം ആശുപത്രി വിട്ടു. ചൊവ്വാഴ്ച വൈറ്റ്ഹൗസില്‍ തിരിച്ചെത്തിയ ട്രംപ്, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടന്‍ സജീവമാകുമെന്ന് അറിയിച്ചു.
കോവിഡ് മുക്തി നേടുന്നതിന് മുന്നേ തന്നെയാണ് അദ്ദേഹം ആശുപത്രി വിട്ടത്. ബാക്കി ചികിത്സകള്‍ വൈറ്റ്ഹൗസില്‍ തുടരുമെന്നും ട്രംപ് അറിയിച്ചു .വാള്‍ട്ടര്‍ റീഡ് ആശുപത്രിയില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ ഹെലികോപ്റ്ററായ മറൈന്‍ വണ്ണിലാണ് അദ്ദേഹം വൈറ്റ്ഹൗസിലേക്ക് തിരിച്ചത് . ഇപ്പോള്‍ സുഖം പ്രാപിച്ച വരുന്നുവെന്നും കോവിഡിനെ ആരു ഭയക്കരുതെന്നും രോഗം ശരീരത്തെ കീഴടക്കാന്‍ അനുവദിക്കരുതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.